യുഎസ് ഓപ്പണില്‍ സെറീനയെ വീഴ്ത്തി ഒസാക്ക; കിരീടം ചൂടവെ കൂവി ആരാധകര്‍

യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് തിരിച്ചു വരവ് ചരിത്രമാക്കാന്‍ സെറീന വില്യംസിനെ ഒസാക്ക അനുവദിച്ചില്ല
യുഎസ് ഓപ്പണില്‍ സെറീനയെ വീഴ്ത്തി ഒസാക്ക; കിരീടം ചൂടവെ കൂവി ആരാധകര്‍

യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് തിരിച്ചു വരവ് ചരിത്രമാക്കാന്‍ സെറീന വില്യംസിനെ ഒസാക്ക അനുവദിച്ചില്ല. ഇതിഹാസ താരത്തെ വീഴ്ത്തി ജപ്പാന്റെ നൊവോമി ഒസാക്ക കിരീടം ചൂടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍ 6-2, 6-4

സെറിനയെ പിന്തുണയ്ക്കുള്ള ആരാധകരുടെ കൂവലുകളുടെ അകമ്പടിയില്‍ വിതുമ്പിയായിരുന്നു ഒസാക്ക കിരീടം ഉയര്‍ത്തിയത്. മൂന്ന് വട്ടം നിയമം ലംഘിച്ചതിന് മത്സരത്തിന് ഇടയില്‍ സെറീനയ്ക്ക് പെനാല്‍റ്റി വിധിച്ചു. അമ്പയറിനെതിരെ അധിക്ഷേപം ചൊരിഞ്ഞതിന്, കോച്ചിന്റെ ഇടപെടലിന്, റാക്കറ്റ് വലിച്ചെറിഞ്ഞതിന് എന്നിങ്ങനെയായിരുന്നു സെറീന ശിക്ഷ വാങ്ങിയത്.

തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ഒസാക്ക ഉയര്‍ത്തവെ അമ്പയര്‍ക്കുള്ള കൂവലായിരുന്നു സെറീനയുടെ ആരാധകരില്‍ നിന്നും ഉയര്‍ന്നത്. എല്ലാവരും സെറീനയ്ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നത് എന്ന് അറിയാം. ഇതുപോലെ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു കിരീടം ഏറ്റുവാങ്ങി കണ്ണ് നിറഞ്ഞ് ഒസാക്ക പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com