എതിരാളിയുടെ ബൈക്കിന്റെ ബ്രേക്ക് പിടിച്ച് റൈഡര്‍; സംഭവം 220 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനിടെ

എതിരാളിയുടെ ബൈക്കിന്റെ ബ്രേക്ക് പിടിച്ച് റൈഡര്‍; സംഭവം 220 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനിടെ

സാന്‍ മാരിനോ: 220 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കുമ്പോഴായിരുന്നു എതിരാളികളില്‍ ഒരാളില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടാകുന്നത്. എതിര്‍ താരത്തിന്റെ ബൈക്കിന്റെ ബ്രേക്ക് പിടിച്ചു നിര്‍ത്തുവാനായിരുന്നു ശ്രമം. സാന്‍മാരിനോയില്‍ നടന്ന മോട്ടോ-2 ബൈക്ക് റേസിംഗിനിടയിലാണ് സംഭവം. 

സെറ്റെഫാനോ മാന്‍സിയുടെ ബൈക്കിന്റെ ഫ്രണ്ട് ബ്രേക്ക് കൈകൊണ്ടു പിടിക്കുകയായിരുന്നു റൊമാനോ ഫെനാറ്റിയെന്ന റൈഡര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഫനെറ്റിയെ രണ്ട് റേസുകളില്‍ നിന്നും വിലക്കി. 23 ലാപ്പുകള്‍ക്ക് ശേഷം ഫനെറ്റിയെ റേസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 

തന്റെ നടപടിയില്‍ ഫെനാറ്റി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ദുഃസ്വപ്‌നം മാത്രമാവട്ടെ എന്നായിരുന്നു ഫെനാറ്റിയുടെ വാക്കുകള്‍. ഫെനാറ്റി ബ്രേക്ക് പിടിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ മാന്‍സിയുടെ ബൈക്ക് ചെറുതായൊന്ന് പാളിയെങ്കിലും നിശ്ചയദാര്‍ഡ്യം മാന്‍സിക്ക് കരുത്തായി. ഫെനാറ്റിയെ ടീമില്‍ നിന്നും പുറത്താക്കിയതായി മറിനെയി സ്‌നിപ്പേഴ്‌സ് ടീമും പ്രഖ്യാപിച്ചു. മറ്റൊരു താരത്തിന്റെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് ഫെനാറ്റിയില്‍ നിന്നുമുണ്ടായത്. എന്ത് ക്ഷമാപണം നടത്തിയാലും ഇത് പൊറുക്കാനാവില്ലെന്ന് ക്ലബ് വ്യക്തമാക്കി.

ട്രാക്കില്‍ വെച്ച് മാന്‍സിയുടേയും ഫെനാറ്റിയുടേയും ബൈക്കുകള്‍ തമ്മില്‍ ഉരസിയതിന് പിന്നാലെയായിരുന്നു അസാധാരണ സംഭവങ്ങള്‍. ഫെനാറ്റിക്കെതിരെ ആരാധകരും രംഗത്തെത്തി. വിലക്ക് നേരിടുന്നതോടെ സ്‌പെയിനിലും, തായ്‌ലാന്‍ഡിലും നടക്കുന്ന റേസുകള്‍ ഫെനാറ്റിക് നഷ്ടമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com