എനിക്ക് കുറേ തലവേദന തീര്‍ത്തതാണ്, എങ്കിലും ആ സെഞ്ചുറി സമ്മാനിച്ച ഭൂമ്രയ്ക്ക് നന്ദി പറയുന്നുവെന്ന് കുക്ക് 

ആ സമയം ഞാന്‍ സെഞ്ചുറി സെലിബ്രേഷന്‍ തുടങ്ങുകയും പൂജാര ആ ബോള്‍ സേവ് ചെയ്യുകയും ചെയ്തിരുന്നു എങ്കില്‍ ഞാന്‍ അവിടെ ഇളിഭ്യനാവുമായിരുന്നു
എനിക്ക് കുറേ തലവേദന തീര്‍ത്തതാണ്, എങ്കിലും ആ സെഞ്ചുറി സമ്മാനിച്ച ഭൂമ്രയ്ക്ക് നന്ദി പറയുന്നുവെന്ന് കുക്ക് 

ആ സിംഗിള്‍ കുക്കിന്റെ സ്‌കോര്‍ 97ല്‍ എത്തിക്കുമായിരുന്നു. പക്ഷേ കാത്തിരിക്കാന്‍ സമയം അനുവദിക്കാതെ കുക്കിന് ത്രോയിലൂടെ സെഞ്ചുറി സമ്മാനിക്കുകയായിരുന്നു ഭൂമ്ര. ഈ സീരീസില്‍ ഭൂമ്ര തനിക്ക് കുറച്ച് തലവേദന തീര്‍ത്തിരുന്നു. എന്നാല്‍ സെഞ്ചുറി സമ്മാനിച്ച ആ നിമിഷത്തിന് ഞാന്‍ ഭൂമ്രയോട് നന്ദി പറയുകയാണ് എന്നാണ് അലിസ്റ്റയര്‍ കുക്ക് പറയുന്നത്. 

സിംഗിള്‍ എടുത്തതിന് ശേഷം മൂന്ന് റണ്‍സ് കൂടി സെഞ്ചുറിയിലേക്ക് വേണമല്ലോ എന്നായിരുന്നു ആ നിമിഷം എന്റെ ചിന്ത. ഭൂമ്രയുടെ ത്രോ നേരെ ബൗണ്ടറി ലൈന്‍ തൊടുമെന്നായിരുന്നു ഞാന്‍ കണക്കു കൂട്ടിയത്. ബോള്‍ ലക്ഷ്യമാക്കി പൂജാര പായുന്നത് ഞാന്‍ കണ്ടില്ല. ആ സമയം ഞാന്‍ സെഞ്ചുറി സെലിബ്രേഷന്‍ തുടങ്ങുകയും പൂജാര ആ ബോള്‍ സേവ് ചെയ്യുകയും ചെയ്തിരുന്നു എങ്കില്‍ ഞാന്‍ അവിടെ ഇളിഭ്യനാവുമായിരുന്നുവെന്നും കുക്ക് പറയുന്നു. 

അവസാന ടെസ്റ്റ് കളിക്കുന്ന കുക്കിന് ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം നഷ്ടമായേക്കും. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി ഭാര്യ ആലിസ് ലേബര്‍ റൂമിലേക്ക് കയറിയാല്‍ കുക്ക് അവസാന ദിനം ഉണ്ടാവില്ല. കളിയേക്കാള്‍ പ്രധാനപ്പെട്ടതായി ജീവിതത്തില്‍ പലതും ഉണ്ടെന്നാണ് ഇതിന് ഉത്തരമായി കുക്ക് പറയുന്നത്. 

അരങ്ങേറ്റ മത്സരത്തിലും, വിരമിക്കല്‍ മത്സരത്തിലും സെഞ്ചുറി നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചാണ് കുക്ക് കളം വിടുന്നത്. കുക്കിന് മുന്‍പ് ഈ നേട്ടം കൈവരിച്ചതാവട്ടെ നാല് പേരും. ഇതെല്ലാം എങ്ങിനെ സംഭവിക്കുന്നു എന്നതിന് ഒരു പിടിയുമില്ല. ഇതൊക്കെ  ആരാണ് നിശ്ചയിക്കുന്നത് എന്ന് അറിയില്ലെന്നും കുക്ക് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com