ഐ.എം വിജയന്‍ കൊല്‍ക്കത്തയില്‍ വീണ്ടും കളിക്കാനിറങ്ങുന്നു; പന്ത് തട്ടുന്നത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി

പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു
ഐ.എം വിജയന്‍ കൊല്‍ക്കത്തയില്‍ വീണ്ടും കളിക്കാനിറങ്ങുന്നു; പന്ത് തട്ടുന്നത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി

കൊല്‍ക്കത്ത: പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു. ഈ മാസം 22ന് കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. 

മുന്‍ ഇന്ത്യന്‍ നായകനും കേരളത്തിന്റെ അഭിമാനവുമായ ഐ.എം വിജയനും പങ്കെടുക്കുന്നുണ്ട്. ഒപ്പം മുന്‍ ഇന്ത്യന്‍ താരമായ ദേബ്ജിത് ഘോഷും മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ റെഡ് ടീമും ദേബ്ജിതിന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ ബ്ലൂ ടീമും തമ്മിലായിരിക്കും പോരാട്ടം. ഇരുവരേയും കൂടാതെ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 

പ്രമുഖ ടെലികോം കമ്പനിയായ സിമോകോയാണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍. പ്രശസ്ത ഫാഷന്‍ ഡിസൈനറായ അഗ്‌നിമിത്ര പോള്‍ മത്സരത്തിനുള്ള ഇരു ടീമുകളുടെയും ജേഴ്‌സികള്‍ സൗജന്യമായി നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതം പല പ്രമുഖരും പിന്തുണയുയമായി രംഗത്തുണ്ട്. 

മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്തിന്റെ കീഴില്‍ ഫുട്‌ബോള്‍ നിരീക്ഷകനായി കഴിഞ്ഞ വര്‍ഷമാണ് ഐ.എം. വിജയന്‍ നിയമിതനായത്. പ്രളയത്തെ തുടര്‍ന്ന് വിജയനും സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com