കരകയറാനാവാതെ ഇറ്റലി, ക്രിസ്റ്റിയാനോ ഇല്ലെങ്കിലും പോര്‍ച്ചുഗല്‍ ജയിക്കും

കരകയറാനാവാതെ ഇറ്റലി, ക്രിസ്റ്റിയാനോ ഇല്ലെങ്കിലും പോര്‍ച്ചുഗല്‍ ജയിക്കും

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയിട്ടും ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. 48ാം മിനിറ്റില്‍ ആന്ദ്രെ സില്‍വ വല കുലുക്കിയതോടെയാണ്‌ യുവേഫ നാഷണല്‍ ലീഗില്‍ പുതിയ രൂപത്തില്‍ എത്തിയ ഇറ്റലിയെ പോര്‍ച്ചുഗല്‍ തോല്‍പ്പിച്ച് തിരിച്ചയച്ചത്. 

1957ന് ശേഷമാണ് ഒരു സൗഹൃദ മത്സരത്തില്‍ അല്ലാതെ ഇറ്റലിയെ പോര്‍ച്ചുഗല്‍ തോല്‍പ്പിക്കുന്നത് . ഇറ്റലിയുമായി രണ്ടാം മത്സരത്തിന് മാത്രം ഇറങ്ങുന്ന പരിശീലകന്‍ റോബര്‍ട്ടോ മന്‍സിനി ഒന്‍പത് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. 

എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും പോര്‍ച്ചുഗലിനെ പേടിപ്പിക്കാന്‍ ഇറ്റലിക്ക് സാധിച്ചില്ല. 60 വര്‍ഷത്തിന് ശേഷം ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ഇറ്റലിക്ക് വീണ്ടും താളത്തിലേക്കെത്താന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ അവസാന നാല് മത്സരങ്ങള്‍.  

ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങിയ ബ്രുമയുടെ പാസിലായിരുന്നു ഒടുവില്‍ പോര്‍ച്ചുഗല്‍ വല ചലിപ്പിച്ചത്. അവസരങ്ങള്‍ നിരവധി ലഭിച്ചുവെങ്കിലും മുതലാക്കുന്നതില്‍ പോര്‍ച്ചുഗല്‍ നിരയും പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com