15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം ആണോ? മാധ്യമപ്രവര്‍ത്തകനോട് കലിപ്പിച്ച് കോഹ് ലി

15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്നായിരുന്നു കോഹ് ലിയും സംഘത്തേയും ചൂണ്ടി കോച്ച് രവി ശാസ്ത്രി ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് പറഞ്ഞത്
15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം ആണോ? മാധ്യമപ്രവര്‍ത്തകനോട് കലിപ്പിച്ച് കോഹ് ലി

15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്നായിരുന്നു കോഹ് ലിയും സംഘത്തേയും ചൂണ്ടി കോച്ച് രവി ശാസ്ത്രി ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് പറഞ്ഞത്. ഇംഗ്ലണ്ട് പര്യടനം അവസാനിക്കുമ്പോള്‍ കോഹ് ലിക്ക് നേരെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നും ആ ചോദ്യം എത്തി, 15 വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം ഇതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? 

പ്രസ് കോണ്‍ഫറന്‍സിനിടയില്‍ ഇന്ത്യന്‍ നായകനെ അസ്വസ്ഥനാക്കുന്നതായിരുന്നു ആ ചോദ്യം. 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീം എന്ന ടാഗ് നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നോ? നിങ്ങള്‍ മികച്ചതാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 

ഏറ്റവും മികച്ചത് എന്ന് ഞങ്ങള്‍ വിശ്വസിച്ചേ മതിയാവൂ എന്ന് കോഹ് ലി മറുപടി നല്‍കി. റിപ്പോര്‍ട്ടറുടെ ചോദ്യം പിന്നേയുമെത്തി, 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീം നിങ്ങളുടേതാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ക്കെന്ത് തോന്നുന്നു എന്നായിരുന്നു കോഹ് ലിയുടെ മറുചോദ്യം. എനിക്കതില്‍ ഉറപ്പില്ലെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞതോടെ, അത് നിങ്ങളുടെ അഭിപ്രായം, നന്ദി എന്ന് പറഞ്ഞ് ആ റിപ്പോര്‍ട്ടറില്‍ നിന്നുമുള്ള തുടര്‍ ചോദ്യങ്ങള്‍ കോഹ് ലി അവസാനിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com