ഐപിഎല്ലിന് സൗത്ത് ആഫ്രിക്കയോ, യുഎഇയോ വേദിയാവും; പൊതു തിരഞ്ഞെടുപ്പും, ലോക കപ്പും കുഴയ്ക്കുന്നു

ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഐപിഎല്‍ നടക്കുക. മെയ് 30ന് ലോക കപ്പ്  മത്സരങ്ങള്‍ക്ക് തുടക്കമാകും
ഐപിഎല്ലിന് സൗത്ത് ആഫ്രിക്കയോ, യുഎഇയോ വേദിയാവും; പൊതു തിരഞ്ഞെടുപ്പും, ലോക കപ്പും കുഴയ്ക്കുന്നു

ഐപിഎല്‍ ആരവും ഇത്തവണ ഇന്ത്യന്‍ നഗരങ്ങളില്‍ ഉയര്‍ന്നേക്കില്ല.
വിദേശ രാജ്യമായിരിക്കും പന്ത്രണ്ടാം ഐപിഎല്‍ സീസണിന് വേദിയാവുക എന്ന് ഏകദേശം ഉറപ്പാകുന്നു. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് തീയതിയില്‍ വ്യക്തത വരുന്നതോടെ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. 

പൊതുതിരഞ്ഞെടുപ്പ് തിയതിയില്‍ പ്രഖ്യാപനം വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്ലിന്റേയും പൊതു തിരഞ്ഞെടുപ്പിന്റേയും തിയതികള്‍ തമ്മില്‍ ഒത്തു പോവാതെ വന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഐപിഎല്‍ നടത്തുമെന്ന് രാജീവ് ശുക്ല വ്യക്തമാക്കി. 

യുഎഇ, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് രാജ്യങ്ങളാണ് ഐപിഎല്‍ നടത്തുന്നതിന് പരിഗണനയില്‍ ഉള്ളത്‌. 2014ല്‍ ഐപിഎല്ലിന്റെ ആദ്യ ഘട്ടം യുഎഇയില്‍ വെച്ച് നടത്തിയിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ഐപിഎല്‍ നടന്നത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് തിയതി പുറത്തു വന്നതിന് ശേഷം മത്സരങ്ങള്‍ എങ്ങിനെ ക്രമീകരിക്കണം എന്ന് തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.

ഐപിഎല്ലിന് പിന്നാലെ ലോക കപ്പ് വരുന്നു എന്നതും ബിസിസിഐയെ കുഴയ്ക്കുന്നുണ്ട്. ലോക കപ്പ് കൂടി വരുന്നതോടെ ടൂര്‍ണമെന്റ് നീട്ടിക്കൊണ്ടു പോവുന്നതിനെ കുറിച്ച് ബിസിസിഐയ്ക്ക് ചിന്തിക്കാനാവില്ല.ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഐപിഎല്‍ നടക്കുക. മെയ് 30ന് ലോക കപ്പ്  മത്സരങ്ങള്‍ക്ക് തുടക്കമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com