കാണാം വീണ്ടുമൊരു ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം; സാഫ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ന് നേര്‍ക്കുനേര്‍

സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന് കാണാം. വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഒരിടവേളയ്ക്ക് ശേഷമാണ് ഫുട്‌ബോളിലെ ഇന്ത്യ- പാക് മത്സരം
കാണാം വീണ്ടുമൊരു ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം; സാഫ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ന് നേര്‍ക്കുനേര്‍

കായിക പോരാട്ടം ഏതും ആയിക്കോട്ടെ, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലാണോ ഇരു രാജ്യങ്ങളേയും സംബന്ധിച്ച് അതൊരു ദേശീയ ഇവന്റാണ്. സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന് കാണാം. വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഒരിടവേളയ്ക്ക് ശേഷമാണ് ഫുട്‌ബോളിലെ ഇന്ത്യ- പാക് മത്സരം.

ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ എത്തുന്നത്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന്റെ വരവ്. ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരു സംഘവും ഇറങ്ങുന്നത്. 

ഗ്രൂപ്പ് ബിയില്‍ ആധികാരികമായി തന്നെ വിജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ കരുത്തറിയിച്ചത്. ശ്രീലങ്ക, മാലെദ്വീപ് ടീമുകളെയാണ് ഇന്ത്യ കീഴടക്കിയത്. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരമൊരുക്കിയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ കളത്തിലിറക്കിയത്. സൂപ്പര്‍ താരങ്ങളായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലെ, ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ക്കൊക്കെ കോച്ച് വിശ്രമം അനുവദിച്ചു. 

ഇന്ത്യ ശ്രീലങ്കയേയും മാലെദ്വീപിനെയും പരാജയപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 2-1ന് പരാജയപ്പെടുത്തി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് പാക്കിസ്ഥാനെ കീഴടക്കി. അവസാന മത്സരത്തില്‍ അവര്‍ ഭൂട്ടാനെ 3-0ത്തിന് തുരത്തിയാണ് അവസാന നാലിലെ സീറ്റുറപ്പാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com