കൊളംബിയയോട് സമനില വഴങ്ങി; പക്ഷേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷ വയ്ക്കാന്‍ ഒരു താരം ഉദിക്കുന്നുണ്ട്, മധ്യനിരയില്‍

കൊളംബിയയോട് സമനില വഴങ്ങി; പക്ഷേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷ വയ്ക്കാന്‍ ഒരു താരം ഉദിക്കുന്നുണ്ട്, മധ്യനിരയില്‍

അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ. മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കളിയുടെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ വല കുലുക്കി ജയത്തിലേക്കെത്തിയില്ല. 2007ന് ശേഷം അര്‍ജന്റീനയെ തോല്‍പ്പിക്കുക എന്ന കൊളംബിയയുടെ സ്വപ്‌നം ഇവിടേയും തകര്‍ന്നു. 

ആദ്യ പകുതിയില്‍ രണ്ട് തെക്കേ അമേരിക്കന്‍ രാജ്യങ്ങളും മികച്ചു നിന്നു കളിച്ചു. അര്‍ജന്റീനയുടെ ഇക്കാര്‍ഡിയും എക്‌സെക്വിയേല്ലിനും  ഗോള്‍ വല കുലുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന തടഞ്ഞിടുകയായിരുന്നു. 

കൊളംബിയയോട് സമനിലയില്‍ പിരിഞ്ഞുവെങ്കിലും, റഷ്യന്‍ ലോക കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ അര്‍ജന്റീനയില്‍ നിന്നും പോസിറ്റീവായ മാറ്റങ്ങള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യ നിരയില്‍ ജിയോവാനി ലോ സെല്‍സോയും എക്‌സെക്വിയേല്ലനും പ്രതീക്ഷ തരുന്ന രീതിയിലായിരുന്നു കൊളംബിയയ്‌ക്കെതിരെ പന്ത് തട്ടാന്‍ ഇറങ്ങിയത്. 

തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരത്തിനായിരുന്നു എക്‌സെക്വിയേല്ലന്‍ ഇറങ്ങിയത്. എന്നാല്‍ മധ്യനിരയില്‍ മഷറാനോ ഉള്‍പ്പെടെയുള്ളവരുടെ അഭാവം തീര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് ഈ പത്തൊന്‍പതുകാരന്‍ കരുത്താകും.  മെസിയുടെ അഭാവത്തില്‍ ലോ സെല്‍സോയായിരുന്നു അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാസിങ്ങിലെ തന്റെ മികവിലൂടെ താരങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കി നല്‍കാന്‍ ലോ സെല്‍സോയ്ക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com