അന്ന് റയല്‍ എന്ന് ഉച്ഛരിക്കാന്‍ പോലും താത്പര്യം ഇല്ല, ഇന്ന് ക്രൊയേഷ്യയെ തകര്‍ത്ത സ്പാനിഷ് ടീമിലേക്ക് നോക്കണം

പ്ലേയിങ് ഇലവനിലെ ആറ് പേരും റയല്‍ കുപ്പായം അണിയുന്നവര്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്
അന്ന് റയല്‍ എന്ന് ഉച്ഛരിക്കാന്‍ പോലും താത്പര്യം ഇല്ല, ഇന്ന് ക്രൊയേഷ്യയെ തകര്‍ത്ത സ്പാനിഷ് ടീമിലേക്ക് നോക്കണം

ബാഴ്‌സ താരങ്ങള്‍ തീര്‍ക്കുന്ന അടിത്തറയിലാണ് സ്‌പെയിന്‍ തങ്ങളുടെ സുവര്‍ണ തലമുറ പടുത്തുയര്‍ത്തിയത് എന്നായിരുന്നു പലപ്പോഴും വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ക്രൊയേഷ്യക്കെതിരായ കളിയോടെ കളിയാകെ മാറുന്നു. റയല്‍ താരങ്ങളാകും ഇനി സ്‌പെയിനിന്റെ സുവര്‍ണ തലമുറ സൃഷ്ടിക്കുക എന്നതിന്റെ സൂചനയായിരുന്നു അവിടെ കണ്ടത്. 

യുവേഫ നാഷണല്‍ ലീഗില്‍ സ്‌പെയിന്‍ അടിച്ചു കയറ്റിയ ആറില്‍ നാല് ഗോളും പിറന്നത് ടീമിലെ റയല്‍ താരങ്ങളില്‍ നിന്ന്. പ്ലേയിങ് ഇലവനിലെ ആറ് പേരും റയല്‍ കുപ്പായം അണിയുന്നവര്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്.

മുന്‍ ബാഴ്‌സ പരിശീലകനായ എന്‍ റിക്വ സ്പാനിഷ് റയല്‍ താരങ്ങളെ ടീമില്‍ നിന്നും അവഗണക്കുമോ എന്ന ചോദ്യമായിരുന്നു സ്പാനിഷ് മാധ്യമങ്ങള്‍ അതുവരെ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ക്രൊയേഷ്യക്കെതിരെ ടീമില്‍ ഇടംപിടിച്ചത് സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്ന ബാഴ്‌സ താരം മാത്രം. 

റയലിന്റെ അസെന്‍സിയോ ആയിരുന്നു ക്രൊയേഷ്യയെ തകര്‍ത്തുവിട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. 95 ശതമാനം പാസ് അക്യുറസിയും മൂന്ന് അസിസ്റ്റുകളും ഒരു ഗോളുമായി അസെന്‍സിയോ കളം നിറയുകയായിരുന്നു. റാമോസും, ഇസ്‌കോയും വല കുലുക്കി ക്രൊയേഷ്യയെ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടു. 

റയലിന്റെ പേര് പോലും പരാമര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഒരിക്കല്‍ എന്‍ റിക്വ പറഞ്ഞിരുന്നു. അഞ്ച് സീസണുകളില്‍ റയലിന് വേണ്ടി ഇറങ്ങിയ എന്‍ റിക്വ
1996ല്‍ ബാഴ്‌സയിലേക്ക് ചേക്കേറി. റയലിനെ ഇഷ്ടപ്പെടാത്ത എന്‍ റിക്വ എന്നത് ചൂണ്ടിയായിരുന്നു സ്പാനിഷ് പരിശീലക സ്ഥാനത്തേക്ക് എത്തിയ എന്‍ റിക്വനെ സ്പാനിഷ് മാധ്യമങ്ങള്‍ നേരിട്ടത്. എന്നാല്‍ അവര്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു എന്‍ റിക്വ ക്രൊയേഷ്യക്കെതിരെ.

റയല്‍ മാഡ്രിഡിന്റെ ആറ് കളിക്കാരെയാണോ ഞാന്‍ തിരഞ്ഞെടുത്തത് എന്ന് എനിക്ക് അറിയില്ല. താത്പര്യവും ഇല്ല. അവര്‍ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി കളിക്കുന്നവരാണ് എന്നത് മാത്രമാണ് എനിക്ക് വിഷയം എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് എന്‍റിക്കിന്റെ പ്രതികരണം. സ്പാനിഷ് ടീമിന്റെ അടിത്തറ റയല്‍ ആണെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ എനിക്ക് സ്പാനിഷ് ജേഴ്‌സി മാത്രമേ കാണാനാകൂ എന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com