നൂറ്റാണ്ടിന്റെ ആ ബോള്‍ നോ ബോള്‍? രാഹുലിനെ വീഴ്ത്തിയ ഡെലിവറി വിവാദത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2018 07:54 AM |
Last Updated: 14th September 2018 07:54 AM | A+A A- |

ലണ്ടന്‍: ഇന്ത്യന്‍ യുവത്വം ഓവലില്‍ ചെറുത്തു നില്‍ക്കുകയായിരുന്നു അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം. ആ ചെറുത്ത് നില്‍പ്പ് പൊളിക്കാന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ് എറിഞ്ഞത് നൂറ്റാണ്ടിന്റെ ബോളും. പക്ഷേ ആ നൂറ്റാണ്ടിന്റെ ബോളിന് നേര്‍ക്ക് നെറ്റി ചുളിക്കുകയാണ് ചിലരിപ്പോള്‍.
what a ball by Adil Rashid. Unreal pic.twitter.com/V03s2zeA6c
— qᴉlɐɥפ (@Ghalibirfan_) September 11, 2018
ആ നൂറ്റാണ്ടിന്റെ ബോള്‍ നോ ബോള്‍ ആയിരുന്നു എന്നാണ് ആരാധകരില്‍ ചിലര്‍ ഉന്നയിക്കുന്ന വാദം. കുത്തി തിരിഞ്ഞെത്തി രാഹുലിന്റെ കുറ്റി തെറിപ്പിച്ച ആ ഡെലിവറി എറിയുമ്പോള്‍ ആദില്‍ റാഷിദിന്റെ കാല്‍ ബൗളിങ് ക്രീസിലോ, പോപ് അപ് ക്രീസിലോ ഉണ്ടായിരുന്നില്ല.
പിച്ചില്‍ പേസര്‍മാരുണ്ടാക്കിയ കാല്‍ അടയാളത്തില്‍ പന്ത് പിച്ച് ചെയ്യിപ്പിക്കാനായിരുന്നു റാഷിദിന്റെ ശ്രമം. അതിനായി ക്രീസിന് പുറത്തു നിന്നുമാണ് റാഷിദ് ആ ബോള്‍ എറിഞ്ഞത്. 1993ലായിരുന്നു വോണിന്റെ നൂറ്റാണ്ടിലെ പന്ത് വരുന്നത്. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിഗായിരുന്നു വോണിന്റെ ഇര.