ലോക കപ്പില്‍ കളിക്കേണ്ടത് ധോനിയോ പന്തോ? സെവാഗ് ഈ താരത്തിനൊപ്പം

സിക്‌സുകള്‍ പറത്തുന്നതിലെ അനായാസത പന്തിനുണ്ടാകും. എന്നാല്‍ ഇന്ത്യയെ ജയങ്ങളിലേക്ക് എത്തിച്ച കളിക്കാരനാണ് ധോനി
ലോക കപ്പില്‍ കളിക്കേണ്ടത് ധോനിയോ പന്തോ? സെവാഗ് ഈ താരത്തിനൊപ്പം

മുംബൈ: ധോനിയോ റിഷഭ് പന്തോ? 2019 ലോക കപ്പില്‍ വിക്കറ്റിന് പിന്നില്‍ ഇവരില്‍ ആരാകണം എന്ന ചോദ്യമാണ് ഓവല്‍ ടെസ്റ്റിന് പിന്നാലെ ഉയര്‍ന്നു തുടങ്ങിയത്. ഈ ചോദ്യം സെവാഗിന്റെ മുന്നിലേക്കെത്തി. വളരെ ലളിതമായി സെവാഗ് അതിന് ഉത്തരവും നല്‍കി. 

ലോക കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പറായി ധോനി തന്നെ ഉണ്ടാവണം എന്നാണ് സെവാഗിന്റെ അഭിപ്രായം. 2019 ലോക കപ്പ് വരെ ധോനി ടീമില്‍ തുടരണം. ഇപ്പോള്‍ മുതല്‍ പന്തിനെ ഏകദിനത്തില്‍ കളിപ്പിച്ച് തുടങ്ങിയാലും ലോക കപ്പ് ആവുമ്പോഴേക്കും 15-16 ഏകദിനങ്ങള്‍ കളിച്ചതിന്റെ അനുഭവ സമ്പത്തെ പന്തിന് ഉണ്ടാവുകയുള്ളു എന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ധോനിയിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. 300 ഏകദിനങ്ങള്‍ ധോനി പിന്നിട്ടു കഴിഞ്ഞു. ആ അനുഭവസമ്പത്താണ് നമുക്ക് വേണ്ടത്. സിക്‌സുകള്‍ പറത്തുന്നതിലെ അനായാസത പന്തിനുണ്ടാകും. എന്നാല്‍ ഇന്ത്യയെ ജയങ്ങളിലേക്ക് എത്തിച്ച കളിക്കാരനാണ് ധോനി. ആ പകര്‍ത്താനാണ് പന്തിനും സാധിക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. 

ഇന്ത്യന്‍ കുപ്പായത്തില്‍ പന്ത് ഇതുവരെ ഏകദിനത്തില്‍ ഇറങ്ങിയിട്ടില്ല. നാല് ട്വിന്റി20യും മൂന്ന് ടെസ്റ്റുകളുമാണ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ പന്തിനെ ടീമില്‍ സ്ഥിരം സാന്നിധ്യമാക്കണം എന്ന മുറവിളികള്‍ ശക്തമാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com