ഏഷ്യാ കപ്പിലെ കളികള്‍ ഇങ്ങനെയാണ്, ഇന്ത്യ കരുത്തു കാട്ടുന്നത് എങ്ങിനെയാവും? 

ആറ് രാജ്യങ്ങളാണ് ഏഷ്യയിലെ രാജക്കന്മാര്‍ തങ്ങളെന്ന് ഉറപ്പിക്കുന്നതിനായി ഇറങ്ങുന്നത്.
ഏഷ്യാ കപ്പിലെ കളികള്‍ ഇങ്ങനെയാണ്, ഇന്ത്യ കരുത്തു കാട്ടുന്നത് എങ്ങിനെയാവും? 

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ക്രിക്കറ്റ് പ്രേമികളില്‍ പലര്‍ക്കും ഏഷ്യാ കപ്പ് എന്നാല്‍ ഇന്ത്യാ-പാക് പോരാട്ടത്തിനുള്ള വേദിയാണ്. സെപ്തംബര്‍ 19ന് ഏറ്റുമുട്ടുന്ന ഇന്ത്യയും പാക്കിസ്ഥാനും ഒന്‍പത് ദിവസങ്ങള്‍ക്ക് അപ്പുറം സെപ്തംബര്‍ 28ന്, ഏഷ്യാ കപ്പ് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടുമോ എന്നതിലാണ് ആരാധകരുടെ ചിന്ത...

ആറ് രാജ്യങ്ങളാണ് ഏഷ്യയിലെ രാജക്കന്മാര്‍ തങ്ങളെന്ന് ഉറപ്പിക്കുന്നതിനായി ഇറങ്ങുന്നത്. ആതിഥേയരായ യുഎഇയെ തകര്‍ത്ത് ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയ ഹോങ്കോങ് ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ടീമുകള്‍ ആദ്യ ഘട്ടത്തില്‍ രണ്ട് മത്സരം കളിക്കും. 

ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതും രണ്ട് ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലേക്ക്. സൂപ്പര്‍ ഫോറില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്ക്. വിശ്രമമില്ലാതെ ഇംഗ്ലണ്ടില്‍ നിന്നും യുഎഇയിലേക്ക് പറക്കേണ്ടി വരികയായിരുന്നു ഇന്ത്യന്‍ ടീമിന്. എന്നാല്‍ ഇംഗ്ലണ്ടില്‍ നേരിട്ട തോല്‍വിയുടെ ഭാരങ്ങള്‍ ഇന്ത്യന്‍ ഏകദിന ടീമിന് മേല്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഏകദിനത്തില്‍ കരുത്ത് കാട്ടിയാണ് ഇന്ത്യയുടെ പോക്ക്. 2016ന് ശേഷം ഇംഗ്ലണ്ടിനോടായിരുന്നു ഇന്ത്യ ഒരു ഉഭയകക്ഷി പരമ്പര അടിയറവ് വയ്ക്കുന്നത്. 2016ല്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരെ ഇന്ത്യയില്‍ തോല്‍പ്പിക്കുകയും, ശ്രീലങ്ക, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ അവരുടെ മണ്ണില്‍ ജയം നേടുകയും ചെയ്തു. 

രോഹിത്-ധവാന്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഏകദിനത്തില്‍ ഈ മുന്‍ തൂക്കം നല്‍കുന്നത്. ഇവര്‍ക്ക് പിന്നാലെ ഇറങ്ങുന്ന കോഹ് ലിയും ഇന്ത്യയ്ക്ക് കെട്ടുറപ്പ് നല്‍കുന്നു. എന്നാല്‍ കോഹ് ലിയുടെ അഭാവം ഇന്ത്യ എങ്ങിനെ മറികടക്കും എന്നതിലെ പരീക്ഷണം കൂടിയാണ് ഏഷ്യാ കപ്പ്. 

ഇന്ത്യന്‍ ബൗളിങ്ങിന്റെ പോരായ്മ എടുത്ത നിന്നിരുന്ന മേഖലയായിരുന്നു ഏതാനും നാള്‍ക്ക് മുന്‍പ് ഡെത്ത് ഓവറുകള്‍. ഭുവിയും ഭൂമ്രയും ആ കുറവ് പരിഹരിച്ചതും ഏകദിനത്തിലെ ഇന്ത്യയുടെ ശക്തി വര്‍ധിപ്പിക്കുന്നു. ഇവര്‍ക്ക് കുല്‍ദീപും, ചഹലും പിന്തുണ നല്‍കുന്നു. 

ഏഷ്യാ കപ്പിന് ഇറങ്ങുമ്പോഴും നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഇന്ത്യയുടെ കഴിഞ്ഞ ചില ഏകദിന മത്സരങ്ങള്‍ എടുത്താല്‍ പരീക്ഷണം ഇങ്ങനെയായിരുന്നു, രണ്ട് മത്സരങ്ങളില്‍ നാലാം നമ്പറില്‍ ഇറങ്ങിയ രാഹുലിന്റെ സ്‌കോര്‍ 9, 0. മൂന്നാം മത്സരത്തില്‍ ഇന്ത്യ കാര്‍ത്തികിനെ ഈ സ്ഥാനത്ത് ഇറക്കി. 22 റണ്‍സായിരുന്നു കാര്‍ത്തിക് ആ കളിയില്‍ നേടിയത്. നാലാം സ്ഥാനത്ത് ധോനിയെ ഇറക്കാം എങ്കിലും ഫിനിഷര്‍ സ്ഥാനത്ത് നിന്നും ധോനിക്ക് മോചനം നല്‍കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com