നൂറ്റാണ്ടിന്റെ ആ ബോള്‍ നോ ബോള്‍? രാഹുലിനെ വീഴ്ത്തിയ ഡെലിവറി വിവാദത്തില്‍

ഹുലിന്റെ കുറ്റി തെറിപ്പിച്ച ആ ഡെലിവറി എറിയുമ്പോള്‍ ആദില്‍ റാഷിദിന്റെ കാല്‍ ബൗളിങ് ക്രീസിലോ, പോപ് അപ് ക്രീസിലോ ഉണ്ടായിരുന്നില്ല
നൂറ്റാണ്ടിന്റെ ആ ബോള്‍ നോ ബോള്‍? രാഹുലിനെ വീഴ്ത്തിയ ഡെലിവറി വിവാദത്തില്‍

ലണ്ടന്‍: ഇന്ത്യന്‍ യുവത്വം ഓവലില്‍ ചെറുത്തു നില്‍ക്കുകയായിരുന്നു അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം. ആ ചെറുത്ത് നില്‍പ്പ് പൊളിക്കാന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ് എറിഞ്ഞത് നൂറ്റാണ്ടിന്റെ ബോളും. പക്ഷേ ആ നൂറ്റാണ്ടിന്റെ ബോളിന് നേര്‍ക്ക് നെറ്റി ചുളിക്കുകയാണ് ചിലരിപ്പോള്‍. 

ആ നൂറ്റാണ്ടിന്റെ ബോള്‍ നോ ബോള്‍  ആയിരുന്നു എന്നാണ് ആരാധകരില്‍ ചിലര്‍ ഉന്നയിക്കുന്ന വാദം. കുത്തി തിരിഞ്ഞെത്തി രാഹുലിന്റെ കുറ്റി തെറിപ്പിച്ച ആ ഡെലിവറി എറിയുമ്പോള്‍ ആദില്‍ റാഷിദിന്റെ കാല്‍ ബൗളിങ് ക്രീസിലോ, പോപ് അപ് ക്രീസിലോ ഉണ്ടായിരുന്നില്ല. 

പിച്ചില്‍ പേസര്‍മാരുണ്ടാക്കിയ കാല്‍ അടയാളത്തില്‍ പന്ത് പിച്ച് ചെയ്യിപ്പിക്കാനായിരുന്നു റാഷിദിന്റെ ശ്രമം. അതിനായി ക്രീസിന് പുറത്തു നിന്നുമാണ് റാഷിദ് ആ ബോള്‍ എറിഞ്ഞത്. 1993ലായിരുന്നു വോണിന്റെ നൂറ്റാണ്ടിലെ പന്ത് വരുന്നത്. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിഗായിരുന്നു വോണിന്റെ ഇര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com