ലോക മാസ്റ്റര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: 102-ാം ‌വയസ്സിലും ഓട്ടത്തിൽ സുവർണ്ണനേട്ടം സ്വന്തമാക്കി മുത്തശ്ശി  

100 മുതല്‍ 104 വയസ് വരെയുളളവരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വിദേശ താരങ്ങളടങ്ങിയ നിരയെ പിന്നിലാക്കിയാണ് കൗർ ഒന്നാമതായി ഓടിയെത്തിയത്
ലോക മാസ്റ്റര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: 102-ാം ‌വയസ്സിലും ഓട്ടത്തിൽ സുവർണ്ണനേട്ടം സ്വന്തമാക്കി മുത്തശ്ശി  


200 മീറ്റര്‍ ഓട്ടത്തില്‍ സുവർണ്ണനേട്ടവുമായി ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതാ അത്‍ലറ്റ് മന്‍ കൗര്‍. ലോക മാസ്റ്റര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ് 102കാരിയായ കൗര്‍ സ്വർണ്ണം കരസ്ഥമാക്കിയത്. 100 മുതല്‍ 104 വയസ് വരെയുളളവരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വിദേശ താരങ്ങളടങ്ങിയ നിരയെ പിന്നിലാക്കിയാണ് കൗർ ഒന്നാമതായി ഓടിയെത്തിയത്. സ്പെയിനിലെ മലാഗയാണ് ചാമ്പ്യൻഷിപ്പ് വേദി. 

പഞ്ചാബിലെ പട്യാല സ്വദേശിയാണ് കൗർ. 78കാരനായ മകന്‍ ഗുരു ദേവിന്റെ പ്രോത്സാഹനത്തോടെ 93-ാം വയസിലാണ് കൗര്‍ ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തത് കാരണമാണ് അമ്മ ഓട്ടത്തിലേക്ക് വന്നതെന്ന് ഗുരുദേവ് പറയുന്നു. ആദ്യമായി ഓടിയപ്പോള്‍ 1.01 മിനിറ്റില്‍ 100 മീറ്റര്‍ അമ്മ ഓടിയെത്തിയെന്നും മകന്‍ ഓർമ്മിച്ചു. നടനും മോഡലുമായ മിലിന്ദ് സോമനടക്കം നിരവധിപ്പേർ ഇതിനോടകം മന്‍ കൗർന് ആശംസകളറിയിച്ച് രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com