കളിയില്‍ ഫോമിലല്ല എങ്കിലും കളിയാക്കാന്‍ ക്രിസ്റ്റിയാനോ ഫോമിലാണ്; ഇരയായത് റിപ്പോര്‍ട്ടര്‍

റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടിങ്ങും, ക്രിസ്റ്റിയാനോയുടെ കളിയാക്കലും ഏതാനും സെക്കന്‍ഡുകളോളം തുടര്‍ന്നും
കളിയില്‍ ഫോമിലല്ല എങ്കിലും കളിയാക്കാന്‍ ക്രിസ്റ്റിയാനോ ഫോമിലാണ്; ഇരയായത് റിപ്പോര്‍ട്ടര്‍

ചോദ്യവുമായി എത്തിയ റിപ്പോര്‍ട്ടറുടെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി ദൂരെ എറിഞ്ഞിട്ടുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ, മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പിന്നില്‍ വന്നു നിന്ന് അനുകരിച്ച് കളിയാക്കുകയാണ് യുവന്റ്‌സ് താരം. 

യുവന്റ്‌സില്‍ ഇതുവരെ തന്റെ ഗോള്‍ അക്കൗണ്ട് തുറക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിട്ടില്ലാ എങ്കിലും റിപ്പോര്‍ട്ടറെ കളിയാക്കിയുള്ള ക്രിസ്റ്റിയാനോയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ പരക്കുകയാണ്. യുവന്റ്‌സിന്റെ പരിശീലന ഗ്രൗണ്ടില്‍ നിന്നായിരുന്നു ക്ലബ് റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ട്.

പിന്നില്‍ നിന്നുമുള്ള ക്രിസ്റ്റ്യാനോയുടെ കളി ക്യാമറാമാന്‍ റിപ്പോര്‍ട്ടറെ അറിയിച്ചുമില്ല. അതോടെ റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടിങ്ങും, ക്രിസ്റ്റിയാനോയുടെ കളിയാക്കലും ഏതാനും സെക്കന്‍ഡുകളോളം തുടര്‍ന്നും. ഇതിന് പിന്നാലെ യുവന്റ്‌സ് ഗോള്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ളവരും റിപ്പോര്‍ട്ടര്‍ക്ക് പിന്നില്‍ നിന്നും കളിച്ചൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com