കളിക്കാര്‍ക്ക് സെലക്ടര്‍മാരുടെ മുന്നറിയിപ്പ്, ഇങ്ങനെ പോയാല്‍ പുതിയ മുഖങ്ങള്‍ തേടും

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂന്നാം നമ്പറിലും അഞ്ചാം നമ്പര്‍ പൊസിഷനിലും പുജാരയും രഹാനേയും മികവ് പുലര്‍ത്തുന്നുണ്ട്
കളിക്കാര്‍ക്ക് സെലക്ടര്‍മാരുടെ മുന്നറിയിപ്പ്, ഇങ്ങനെ പോയാല്‍ പുതിയ മുഖങ്ങള്‍ തേടും

വേണ്ട അവസരം ലഭിച്ചിട്ടും മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യുവ താരങ്ങളിലേക്ക് ശ്രദ്ധ കൊടുക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഇന്ത്യന്‍ എ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലര്‍ത്തുന്ന താരങ്ങളിലേക്ക് ശ്രദ്ധ പോവുക സ്വാഭാവികമാണെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

ഇംഗ്ലണ്ട് പരമ്പര പോലെ പ്രധാനപ്പെട്ട ഒരു പരമ്പര മുന്നിലെത്തുമ്പോള്‍, പരിചയസമ്പത്ത്, കോമ്പിനേഷന്‍, സ്ഥിരത എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ നമ്മള്‍ ടീം സെലക്ഷനില്‍ പരിഗണിക്കേണ്ടതുണ്ട്. മൂന്നാം നമ്പറിലേക്കോ അഞ്ചാം നമ്പര്‍ ബാറ്റിങ് പൊസിഷനിലേക്കോ ഒരു താരത്തെ എടുക്കുമ്പോള്‍ ആ പൊസിഷനില്‍ വേണ്ട അവസരം നമ്മള്‍ അവര്‍ക്ക് കൊടുക്കണം. എന്നിട്ടും സാഹചര്യം മാറുന്നില്ലാ എങ്കില്‍ ആ സ്ഥാനത്ത് യുവതാരങ്ങളെ കൊണ്ടുവരുന്നത് പരിഗണിക്കും. 

ഇംഗ്ലണ്ടില്‍ നമ്മുടെ ബാറ്റ്‌സമാന്‍മാര്‍ക്ക് നന്നായി കളിക്കാമായിരുന്നു. പക്ഷേ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരുടേയും അവസ്ഥ വ്യത്യസ്ഥമായിരുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂന്നാം നമ്പറിലും അഞ്ചാം നമ്പര്‍ പൊസിഷനിലും പുജാരയും രഹാനേയും മികവ് പുലര്‍ത്തുന്നുണ്ട്. അവര്‍ ഇംഗ്ലണ്ടിലും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സ്ഥിരത കൊണ്ടുവരാന്‍ അവര്‍ക്കായില്ല എന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ഐപിഎല്‍ അല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് റണ്‍സും വിക്കറ്റും നേടുന്നതിലൂടെ മാത്രമേ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുവാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ ഇതിഹാസ താരങ്ങള്‍ പോലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് പോയിട്ടാണ് ഫോം വീണ്ടെടുത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com