കുറച്ചു വര്‍ഷങ്ങളായി അവര്‍ പാകം ചെയ്യുകയാണ്, പാക്കിസ്ഥാന്റെ വിരാട് കോഹ് ലിയെ

ഏകദിനത്തിലും ട്വിന്റി20യിലും ബാറ്റിങ് ശരാശരി 50 കടന്ന് നില്‍ക്കുന്ന രാജ്യാന്തര ക്രിക്കറ്റിലെ നിലവിലെ ഒരേയൊരു താരമാണ് അസം
കുറച്ചു വര്‍ഷങ്ങളായി അവര്‍ പാകം ചെയ്യുകയാണ്, പാക്കിസ്ഥാന്റെ വിരാട് കോഹ് ലിയെ

ബെന്‍ സ്‌റ്റോക്കിന്റെ ബൗണ്‍സര്‍ തീര്‍ത്ത ആഘാതം കളിക്കളത്തില്‍ നിന്നും ബാബര്‍ അസമിനെ മാറ്റി നിര്‍ത്തി. എന്നാല്‍ ആറ് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ് സെഞ്ചുറിയടിച്ചായിരുന്നു പാക്കിസ്ഥാന്റെ ഈ യുവതാരം ആഘോഷിച്ചത്. കിരീടം ലക്ഷ്യമിട്ട് ഏഷ്യാ കപ്പിന് ഇറങ്ങുമ്പോള്‍ ബാറ്റിങ്ങിലെ
മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും ഒരു കോഹ് ലിയുണ്ട്. 

വൈറ്റ് ബോളിലെ അസമിന്റെ മികവാണ് കോഹ് ലിയോടുള്ള താരതമ്യപ്പെടുത്തലിലേക്ക് കൊണ്ടെത്തിക്കുന്നത്. ഏകദിനത്തിലും ട്വിന്റി20യിലും ബാറ്റിങ് ശരാശരി 50 കടന്ന് നില്‍ക്കുന്ന രാജ്യാന്തര ക്രിക്കറ്റിലെ നിലവിലെ ഒരേയൊരു താരമാണ് അസം. ഇതുവരെ കളിച്ച 46 ഏകദിനങ്ങളില്‍ നിന്നും 1,973 റണ്‍സാണ് 54.80 ബാറ്റിങ് ശരാശരയില്‍ അസം നേടിയിരിക്കുന്നത്. 

എട്ട് സെഞ്ചുറികളും പാക് യുവതാരം സ്വന്തമാക്കി. ട്വിന്റി20യില്‍ 53.00 ആണ് അസമിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ കോഹ് ലിയുടെ ലെവലിലേക്ക് ഉയരണം എങ്കില്‍ ഇനിയുമേറെ പേകുവാനുണ്ട് പാക് താരം. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാമായി 58 സെഞ്ചുറിയാണ് കോഹ് ലി ഇതിനോടകം നേടിയിരിക്കുന്നത്. എന്നാല്‍ വഴി തെറ്റിയില്ലെങ്കില്‍ പാക്കിസ്ഥാന്റെ കോഹ് ലിയായി അസും എന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍, അദ്‌നാന്‍ അക്മല്‍ എന്നീ തന്റെ കസിന്‍സിന്റെ പാദ പിന്തുടര്‍ന്നാണ് അസമിന്റേയും വരവ്. ഇച്ഛാശക്തിയില്‍ അവരേക്കാളും മുന്നില്‍ നിന്ന് ടീമിനെ കരയ്ക്കു കയറ്റാന്‍ അസം നടത്തുന്ന ശ്രമങ്ങളാണ് താരത്തെ വേറിട്ട്  നിര്‍ത്തുന്നത്.

പാക് ബാറ്റിങ്ങിന്റെ ഭാവി അസമിലാണെന്നായിരുന്നു മുന്‍ പാക് താരം സഹീര്‍ അബ്ബാസ് ഒരിക്കല്‍ പറഞ്ഞത്. മിഷ്ബാ ഉള്‍ ഹഖിന്റേയും യുനീസ് ഖാന്റേയും വിരമിക്കലിനെ തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റത്തിന്റെ പാതയിലാണ് പാക്കിസ്ഥാന്‍. അസം ഇതുവരെ ടെസ്റ്റിന്റെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നാല്‍ പാക് ബാറ്റിങ്ങിന്റെ ഭാവി അസമിലാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com