ലുലുവല്ല, ആ ഓഹരികള്‍ വാങ്ങിയത്; അല്ലുവും ചിരഞ്ജീവിയും സംഘവും ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ 

ഐഎസ്്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിനുണ്ടായിരുന്ന അവശേഷിക്കുന്ന ഓഹരികള്‍ കൂടി പിവിപി ഗ്രൂപ്പ് സ്വന്തമാക്കി.
ലുലുവല്ല, ആ ഓഹരികള്‍ വാങ്ങിയത്; അല്ലുവും ചിരഞ്ജീവിയും സംഘവും ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ 

കൊച്ചി: ഐഎസ്്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിനുണ്ടായിരുന്ന അവശേഷിക്കുന്ന ഓഹരികള്‍ കൂടി പിവിപി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവരുടെ നേതൃത്വത്തിലുളള പിവിപി ഗ്രൂപ്പിനായി ക്ലബിന്റെ മുഴുവന്‍ ഓഹരികളും. 

2014ല്‍ ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ സഹ ഉടമ എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധമാണ് സച്ചിന്‍ അവസാനിപ്പിച്ചത്. ബ്ലാസ്‌റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിന്‍ നേരത്തേ 20 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നു.  ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികള്‍ കൂടി പിവിപി ഗ്രൂപ്പിന് കൈമാറുകയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയ കാര്യം സച്ചിന്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുളള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നിഷേധിച്ചു. 

സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്, സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകള്‍ക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കി. സച്ചിന്റെ ഓഹരികള്‍ ലുലു ഗ്രൂപ്പ് വാങ്ങിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com