ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്തത് എന്തിന്? ആ നിമിഷം വെളിപ്പെടുത്തി തമീം

തിരിച്ചെത്തിയതിന് പിന്നാലെ ക്രീസിലേക്ക് ഇറങ്ങാനായിരുന്നു തമീമിനോട് ബംഗ്ലാദേശ് നായകന്‍ നിര്‍ദേശിച്ചത്
ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്തത് എന്തിന്? ആ നിമിഷം വെളിപ്പെടുത്തി തമീം

ക്രീസില്‍ നിന്നും ഒരു ബോള്‍ എങ്കില്‍ ഒരു ബോള്‍ നേരിടാന്‍ എനിക്ക് സാധിക്കും എങ്കില്‍ ഞാന്‍ എന്തിന് പുറത്തേക്ക് പോകണം? കൈയ്ക്ക് പരിക്ക് പറ്റിയിട്ടും ബാറ്റേന്തിയത് എന്തിനെന്ന ചോദ്യത്തിന് തമീം ഇഖ്ബാലിന്റെ മറുപടി ഇതായിരുന്നു. 

ഏഷ്യാ കപ്പില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ നിമിഷം വികാരത്തിന് അടിമപ്പെടുകയായിരുന്നു ഞാന്‍. ഒരു ബോള്‍ വെച്ച് കളിക്കാന്‍ എനിക്ക് സാധിച്ചാല്‍ അഞ്ചോ പത്തോ റണ്‍സ് ടീമിന് അതുവഴി കിട്ടും. അത് ടീമിന് സഹയാകരമാകും. ഒരു ബോള്‍ ക്രീസില്‍ നിന്നും നേരിടാന്‍ എനിക്ക് സാധിച്ചാല്‍ ഞാന്‍ അത് എന്തിന് വേണ്ടെന്ന് വയ്ക്കണം എന്ന് തമീം ചോദിക്കുന്നു. 

ആ നിമിഷം എന്താകും സംഭവിക്കുക എന്നതിനെ കുറിച്ച് ഒരു പിടിയുമില്ലായിരുന്നു. മുസ്താഫിസര്‍ പുറത്തായതിന് ശേഷം എനിക്ക് മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. എന്താണ് ചെയ്യുന്നത് എന്ന ബോധ്യമുണ്ടോ എന്നാണ് എനിക്ക് നേരെ ചോദ്യം ഉയര്‍ന്നത്. നല്ല ബോധ്യമുണ്ടെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. 

രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ വേദന അസഹനീയമായതോടെ തമീമിന് ക്രീസ് വിടേണ്ടി വന്നു. ക്രീസില്‍ നിന്നും നേരെ ഹോസ്പിറ്റലിലേക്കായിരുന്നു തമീമിനെ കൊണ്ടുപോയത്. ആറ് മാസം തമീമിന് ഇനി കളിക്കാനിറങ്ങാന്‍ സാധിക്കില്ല. ദുബായി രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ക്രീസിലേക്ക് ഇറങ്ങാനായിരുന്നു തമീമിനോട് ബംഗ്ലാദേശ് നായകന്‍ മൊര്‍താസ നിര്‍ദേശിച്ചത്. 

ജീവിതത്തില്‍ ഇതുപോലൊരു നിമിഷം ഇനി ഉണ്ടാവില്ല. ബൗളര്‍ റണ്‍ എടുത്ത ആ പത്ത് സെക്കന്‍ഡ് എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു. എന്നാല്‍ ടീമിനും രാജ്യത്തിനും വേണ്ടി ആ റിസ്‌ക് എടുക്കുകയായിരുന്നു എന്ന് തമീനം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com