8-3-9-8, മാസ്മരിക സ്പിന്‍ എന്നാല്‍ ഇതാണ്, നദീമിന്റെ ബൗളിങ് ഫിഗറില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയെ തച്ചു തകര്‍ക്കുകയായിരുന്നു ജാര്‍ഖണ്ഡിന്റെ സ്പിന്‍ മജീഷ്യന്‍
8-3-9-8, മാസ്മരിക സ്പിന്‍ എന്നാല്‍ ഇതാണ്, നദീമിന്റെ ബൗളിങ് ഫിഗറില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

പത്ത് ഓവറില്‍ വിട്ടുകൊടുത്തത് പത്ത് റണ്‍സ്, അതില്‍ മൂന്നും മെയ്ഡന്‍. വീഴ്ത്തിയത് എട്ട് വിക്കറ്റ്. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയെ തച്ചു തകര്‍ക്കുകയായിരുന്നു ജാര്‍ഖണ്ഡിന്റെ സ്പിന്‍ മജീഷ്യന്‍. 

ഷഹ്ബാസ് നദീമിന്റെ സ്പിന്‍ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട രാജസ്ഥാന്‍ 28.3 ഓവറില്‍ 73 റണ്‍സിന് പുറത്തായി. എ ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണ് നദീം തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുള്ള നദിം ജാര്‍ഖണ്ഡ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം അംഗമാണ്. ദുബൈയില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തിയ ഇന്ത്യന്‍ ടീമിന് വേണ്ടിയും നദീം നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയിരുന്നു. 

1997-98ല്‍ രാഹുല്‍ സാങ്വി പതിനഞ്ച് റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി തീര്‍ത്ത റെക്കോര്‍ഡാണ് നദീം ഇന്ന് മറികടന്നത്. കെയ്ത് ബോയ്‌സെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ആദ്യമായി എട്ട് വിക്കറ്റ് നേട്ടം കൊയ്തത്. 1971ലായിരുന്നു അത്. ഏകദിനത്തില്‍ ചാമിന്ദവാസ് മാത്രമാണ് എട്ട് വിക്കറ്റ് പിഴുത് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com