വിറപ്പിച്ചവരുടെ അടുത്തേക്ക് അവര്‍ എത്തി; ഹോങ്കോങ് താരങ്ങള്‍ക്ക് സര്‍പ്രൈസ്‌

അട്ടിമറിക്ക് അരികിലെത്തി ഒടുവില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ഹോങ്കോങ്ങിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നിന്നു
വിറപ്പിച്ചവരുടെ അടുത്തേക്ക് അവര്‍ എത്തി; ഹോങ്കോങ് താരങ്ങള്‍ക്ക് സര്‍പ്രൈസ്‌

വിറച്ച് ജയിച്ച ഇന്ത്യയെക്കാളും വിറപ്പിച്ച് കീഴടങ്ങിയ ഹോങ്കോങ്ങിനൊപ്പമാണ് ഞങ്ങളെന്നായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ പറഞ്ഞത്. അട്ടിമറിക്ക് അരികിലെത്തി ഒടുവില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ഹോങ്കോങ്ങിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നിന്നു...

കളിക്ക് ശേഷം ഹോങ്കോങ് താരങ്ങളുടെ ഡ്രസിങ് റൂമിലെത്തി അവര്‍ക്കൊപ്പം സംസാരിക്കുന്ന ഇന്ത്യന്‍ കളിക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രോഹിത്, ധവാന്‍, ഭുവി, ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെയുള്ള കളിക്കാരാണ് ഹോങ്കോങ്ങിന്റെ ഡ്രസിങ് റൂമിലേക്കെത്തിയത്. 

പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനം നടത്തിയ ഹോങ്കോങ് ടീമിനെ അഭിനന്ദിക്കുകയും, അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും, തങ്ങളുടെ അനുഭവങ്ങള്‍ അവര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്താണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയത്. 

286 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിന് മുന്നില്‍ തകര്‍ന്നടിയും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ നായകന്‍ അന്‍ഷുമാന്‍ റാത്തിന്റേയും ഓപ്പണര്‍ നിസ്‌കാത് ഖാന്റേയും 174 റണ്‍സ് കൂട്ടുകെട്ടില്‍ ഹോങ്കോങ് വിജയത്തോട് അടുക്കുകയായിരുന്നു. 116 റണ്‍സിന് പാക്കിസ്ഥാന് മുന്നില്‍ 48 മണിക്കൂറിന് മുന്നേ തകര്‍ന്നടിഞ്ഞതിന് പിന്നാലെയായിരുന്നു ഈ 174 റണ്‍സ് കൂട്ടുകെട്ട് പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com