ഷോട്ട് വന്നടിച്ചത് ഫെഡററുടെ ദേഹത്ത്; പക്ഷേ ഞെട്ടിയത് ജോക്കോവിച്ച്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2018 03:18 PM  |  

Last Updated: 22nd September 2018 03:18 PM  |   A+A-   |  

Roger_Federer

ആരാധകരില്‍ കൗതുകം നിറച്ചായിരുന്നു ഡബിള്‍സ് കളിക്കാന്‍ ഫെഡററും ജോക്കോവിച്ചും ഒരേ ടീമിലെത്തിയത്. ആ കൗതുകം ഇരട്ടിപ്പിച്ചായിരുന്നു കോര്‍ട്ടിലെ ഇരുവരുടേയും കളി. 

ലവര്‍ കപ്പില്‍ ടീം യൂറോപ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഫെഡററും ജോക്കോവിച്ചും ഒരേ ടീമിലെത്തിയത്. എന്നാല്‍ കളിക്കിടെ ജോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡ് ഷോട്ട് വന്നു കൊണ്ട് ഫെഡററുടെ പിറകില്‍. 

ഫെഡററിന്റെ ദേഹത്ത് ബോള്‍ കൊണ്ടതിന് പിന്നാലെയുള്ള ജോക്കോവിച്ചിന്റെ റിയാക്ഷനാണ് ആരാധകരെ ചിരിപ്പിക്കുന്നത്. ഞെട്ടിനിന്ന ജോക്കോവിച്ച് ഫെഡറര്‍ അടുത്തേത്തിയപ്പോള്‍ പന്ത് കൊണ്ടിടത്ത് തടവി ആശ്വസിപ്പിക്കുകയാണ്. ഇടവേള സമയത്ത് ബെഞ്ചിലിരുന്നപ്പോഴും അവരുടെ സംസാരം അത് തന്നെയായിരുന്നു...