ഇന്ത്യന്‍ ദേശീയ ഗാനം പാടിയ പാക് ആരാധകന്‍, ഇന്ന് അവരുടെ പ്ലാന്‍ വേറെയാണ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2018 10:50 AM  |  

Last Updated: 23rd September 2018 10:50 AM  |   A+A-   |  

pak2

ഇന്ത്യന്‍ ദേശീയ ഗാനം പാടിയ പാക്കിസ്ഥാനായായിരുന്നു ചിരവൈരികള്‍ തമ്മിലുള്ള പോരിന് പിന്നാലെ കയ്യടി നേടിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂടെ പാടുകയായിരുന്നു ആദില്‍ രാജ് എന്ന പാക്കിസ്ഥാനി ആരാധകന്‍. 

ഇന്ത്യയുടെ ദേശീയ ഗാനം പാടിയതിന് വലിയ സ്വീകാര്യത ലഭിച്ചതോട ഇരു രാജ്യങ്ങളുടേയും സൗഹൃദം പ്രകടിപ്പിക്കുന്നതിന് വേണ്ടി ഇനിയും സര്‍പ്രൈസ് ഒരുക്കുമെന്നാണ് ഈ പാക്കിസ്ഥാനി ആരാധകന്‍ പറയുന്നത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പതാക ഗ്യാലറിയില്‍ നിന്ന് ഒന്നായി ഉയര്‍ത്തി വീശാനാണ് ഈ പാക്കിസ്ഥാനി ആരാധകര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. 

സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഗ്യാലറിയില്‍ ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ഈ പാക്കിസ്ഥാനി ആരാധകരെ കാണാം. പാക്കിസ്ഥാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഇന്ത്യക്കാര്‍ എങ്ങിനെ അതിനെ ബഹുമാനിച്ചു എന്ന് ഗ്യാലറിയില്‍ ഞാന്‍ കണ്ടതാണ്. ആ ബഹുമാനം തിരിച്ചു കൊടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത് എന്നായിരുന്നു ആദില്‍ രാജ് എന്ന പാക്കിസ്ഥാനി ആരാധകന്റെ പ്രതികരണം.