ഏഷ്യാകപ്പ് ക്രിക്കറ്റ്;  പാകിസ്ഥാനെ ചിറകിലേറ്റി മാലികും സര്‍ഫ്രാസും, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 238

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത്, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ഏഷ്യാകപ്പ് ക്രിക്കറ്റ്;  പാകിസ്ഥാനെ ചിറകിലേറ്റി മാലികും സര്‍ഫ്രാസും, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 238

 ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ അടിച്ചു കൂട്ടിയത് 237 റണ്‍സ്. 58 റണ്‍സിനിടെ മൂന്ന് വിക്കറ്റെന്ന നിലയിലേക്ക് തകര്‍ന്ന പാകിസ്ഥാനെ ഷുഐബ് മാലികും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

 എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ ആദ്യവിക്കറ്റ് നേട്ടം. ഇമാം ഉള്‍ ഹഖിന് പുന്നാലെ ഫഖര്‍ സമാനും മടങ്ങി. പിന്നാലെയെത്തിയ ബാബര്‍ അസം റണ്ണൗട്ടായതോടെ പാക് ആരാധകരുടെ മുഖങ്ങളില്‍ നിരാശ പടര്‍ന്നു. 

 അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 118 റണ്‍സെടുത്താണ് മാലികും സര്‍ഫ്രാസും പാകിസ്ഥാന്റെ രക്ഷകരായത്.  ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത്, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ടോസ് നേടി ബാറ്റിങ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com