ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവും

പണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത്
ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ സണ്ടര്‍ലാന്‍ഡിന്റെ ആരാധനായിരുന്നു ബ്രാഡ്‌ലി ലോവ്‌റിക്ക്. ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ കരയിച്ചായിരുന്നു ബ്രാഡ്‌ലി കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് വിടപറഞ്ഞു പോയത്. അതേ അസുഖം സെര്‍ബിയയില്‍ നിന്നുമുള്ള നാല് വയസുകാരന് മുന്നിലും വില്ലനായതോടെ ഒന്നിക്കുകയായിരുന്നു സെര്‍ബിയന്‍ സമൂഹം. 

നാട് മുഴുവന്‍ ഒന്നിച്ചു നിന്ന് ആ സെര്‍ബിയന്‍ കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിക്കവെ, ഒരു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവും നിശബ്ദമായി അവര്‍ക്കൊപ്പം നിന്നു. 60 ലക്ഷം രൂപയാണ് അവന്റെ ചികിത്സയ്ക്ക് വേണ്ടി താരം നല്‍കിയതെന്നാണ് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സെര്‍ബിയന്‍ താരം നിമഞ്ച മാറ്റിച്ചാണ് നാല് വയസുകാരന് മുന്നിലെത്തിയ ആ സൂപ്പര്‍ ഹീറോ. പണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത്. എന്നാല്‍ കുട്ടിയുടെ പിടാവിന്റെ വെളിപ്പെടുത്തലോടെ ആരാധകരുടെ കയ്യടി വാങ്ങുകയാണ് നിമഞ്ച. 

സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് ഇവന് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ചികിത്സയ്ക്കായി പോകുന്നതിന് വേണ്ട പണത്തിന് വേണ്ടിയായിരുന്നു സെര്‍ബിയയില്‍ ക്യാമ്പെയിന്‍ നടന്നത്. ഒരു കോടി രൂപയ്ക്ക് മുകളില്‍ തുക ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com