ഇന്ത്യൻ കരുത്തിന് മുന്നിൽ വീണ്ടും അടിയറവ് ; പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ

സെഞ്ച്വറി നേടിയ ശിഖർ ധവാനും നായകൻ രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്ക്  മിന്നുന്ന ജയം സ്വന്തമാക്കാൻ സഹായിച്ചത്
ഇന്ത്യൻ കരുത്തിന് മുന്നിൽ വീണ്ടും അടിയറവ് ; പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിലും ഇന്ത്യൻ കരുത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് പാകിസ്ഥാൻ. ചിരവൈരികൾ വീണ്ടും നേർക്കുനേർ വന്നപ്പോൾ, ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സെഞ്ച്വറി നേടിയ ശിഖർ ധവാനും നായകൻ രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്ക്  മിന്നുന്ന ജയം സ്വന്തമാക്കാൻ സഹായിച്ചത്. 10 ഓവറോളം ബാക്കിയിരിക്കെയാണ് ഇന്ത്യൻ വിജയം. വിജയത്തോടെ ഇന്ത്യ ഫൈനലിലെത്തി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഒാവറിൽ ഏഴിന് 237 റൺസെടുത്തു. 90 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ഷുഐബ് മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്ഥാനെ നാലാം വിക്കറ്റില്‍ മാലിക്കും നായകൻ സര്‍ഫറാസ് അഹമ്മദും ചേര്‍ന്ന് കര കയറ്റുകയായിരുന്നു.  107 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് കുല്‍ദീപ് യാദവാണ് പൊളിച്ചത്. 66 പന്തില്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ്‌, രോഹിത് ശര്‍മ്മയുടെ കൈയിലെത്തിച്ചു. 

ഇതോടെ മൽസരത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യ പിന്നീട് പാക് ബാറ്റ്സ്മാൻമാരെ തലപൊക്കാൻ അനുവദിച്ചില്ല. നിശ്ചിത 50 ഓവറിൽ പാകിസ്ഥാനെ 237 ൽ ഇന്ത്യ എറിഞ്ഞൊതുക്കി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപും ചാഹലും ഇന്ത്യക്കായി തിളങ്ങി. മറുപടി ബാറ്റിം​ഗിൽ 114 റൺസെടുത്ത ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രോഹിത് 11 റൺസുമായും, റായിഡു 12 റൺസുമായും പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com