പി യു ചിത്രയുടെ കാത്തിരിപ്പ് അവസാനിച്ചു; ഇനി പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സീനിയര്‍ ക്ലര്‍ക്ക്

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ നേട്ടത്തിന് പിന്നാലെ ജോലി കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കായിക മന്ത്രി മാറിയതിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോയി.
പി യു ചിത്രയുടെ കാത്തിരിപ്പ് അവസാനിച്ചു; ഇനി പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സീനിയര്‍ ക്ലര്‍ക്ക്

പാലക്കാട്: ജോലിയെന്ന പി യു ചിത്രയുടെ സ്വപ്‌നം പൂവണിഞ്ഞു. ദക്ഷിണ റെയില്‍വേയില്‍ പാലക്കാട് ഡിവിഷന്‍ സീനിയര്‍ ക്ലര്‍ക്കായാണ് ചിത്രയ്ക്ക് നിയമനം ലഭിച്ചത്. നാളെ ആരംഭിക്കുന്ന ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സില്‍ ചിത്ര റെയില്‍വേയ്ക്ക് വേണ്ടി ട്രാക്കിലിറങ്ങും.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ നേട്ടത്തിന് പിന്നാലെ ജോലി കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കായിക മന്ത്രി മാറിയതിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോയി. കേരളം ഇനി ജോലി വാഗ്ദാനം ചെയ്താല്‍ വീട്ടുകാരുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ചിത്രയുടെ നിലപാട്.

ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ റെയില്‍വേയ്ക്കായി സ്വര്‍ണം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്ര വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com