അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരം

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍
അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കുമ്പോഴായിരുന്നു ഫഖര്‍ സമനെ ഭൂമ്ര ധോനിയുടെ കൈകളില്‍ എത്തിക്കുന്നത്. പവലിയനിലേക്ക് മടങ്ങുകയായിരുന്നു സമനെ തിരികെ വിളിച്ച് അമ്പയര്‍ നോബോള്‍ വിധിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. 

ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍. ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഏറെ പഴികേട്ട ആ നോബോള്‍, ട്രാഫിക് പൊലീസ് ട്രാഫിക് ബോധവത്കരണത്തിനായും ഉപയോഗിച്ചു. ഇതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു ഭൂമ്ര അന്ന് പ്രതികരിച്ചത്. 

സിഗ്നല്‍ ലൈനിന് മുന്നില്‍ വണ്ടി നിര്‍ത്തുന്നതിലെ ബോധവത്കരണത്തിനായിരുന്നു ഭൂമ്രയുടെ ഫഌക്‌സ് അവര്‍ ഉപയോഗിച്ചത്. അതിര്‍ത്തി കടക്കരുത്. കടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ജയ്പൂര്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഫഌക്‌സില്‍ എഴുതിയിരുന്നത്. 

രാജ്യത്തിന് വേണ്ടി എല്ലാം നല്‍കിയാലും തിരികെ ലഭിക്കുന്നത് ഇതാണെന്നായിരുന്നു ഭൂമ്ര ജയ്പൂര്‍ ട്രാഫിക് പൊലീസിന് നല്‍കിയ മറുപടി. ഒരു വര്‍ഷത്തിന് ഇപ്പുറവും അത് ഭൂമ്ര മറന്നിട്ടില്ല. ഏഷ്യാ കപ്പ് കിരീടം ചൂടിയതിന് പിന്നാലെ ജയ്പൂര്‍ ട്രാഫിക് പൊലീസിനെ ട്രോളുകയാണ് ഭൂമ്ര. 

ക്രിയേറ്റിവിറ്റി സൈന്‍ ബോര്‍ഡുകളില്‍ ഉപയോഗിക്കുവാനാണ് ചിലര്‍ക്ക് ഇഷ്ടം. അവര്‍ക്ക് ഇതും പരിഗണിക്കാം എന്ന് തോന്നുന്നു എന്നായിരുന്നു ഏഷ്യാ കപ്പ് കിരീടവും ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം ഭൂമ്ര എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com