ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍; ടോസിന് പകരം ട്വിറ്റര്‍ പോള്‍, ഷോര്‍ട്‌സ് ധരിച്ച് കളിക്കാം, കമന്റേറ്റര്‍മാര്‍ ഫീല്‍ഡില്‍

ടെസ്റ്റ് മത്സരത്തില്‍ കളിക്കാരുടെ ജേഴ്‌സിയുടെ പിറകില്‍ താരങ്ങളുടെ പേരിന്റെ സ്ഥാനത്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരായിരിക്കും വരിക
ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍; ടോസിന് പകരം ട്വിറ്റര്‍ പോള്‍, ഷോര്‍ട്‌സ് ധരിച്ച് കളിക്കാം, കമന്റേറ്റര്‍മാര്‍ ഫീല്‍ഡില്‍

ടോസിന് പകരം, ഏത് ടീം ആദ്യം ബാറ്റ് ചെയ്യണം എന്നത് ട്വിറ്റര്‍ പോളിലൂടെ ആരാധകര്‍ തീരുമാനിക്കുന്ന നിലയില്‍ മാറ്റം വരുത്തുവാന്‍ ഐസിസി ആലോചിക്കുന്നു. സമൂഹമാധ്യമങ്ങളുടെ സാന്നിധ്യം ക്രിക്കറ്റിലേക്ക് കൂടുതലായി ഉള്‍പ്പെടുത്തി യുവാക്കള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഇതിലൂടെ ഐസിസി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം മറ്റ് പല മാറ്റങ്ങളും ഐസിസി കൊണ്ടുവരുന്നുണ്ട്. 

ടെസ്റ്റ് മത്സരത്തില്‍ കളിക്കാരുടെ ജേഴ്‌സിയുടെ പിറകില്‍ താരങ്ങളുടെ പേരിന്റെ സ്ഥാനത്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരായിരിക്കും വരിക. കളിക്കിടയില്‍ വന്ന് കമന്ററി പറയുന്ന അമ്പയര്‍മാര്‍, ചൂടിനെ നേരിടാന്‍ ഷോര്‍ട്‌സ് ധരിച്ച് താരങ്ങള്‍ കളിക്കാനിറങ്ങുന്നത് എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് ഐസിസി പരീക്ഷിക്കുവാന്‍ ഒരുങ്ങുന്നത്. ക്യാച്ച് എടുത്ത് ബാറ്റ്‌സ്മാനെ പുറത്താക്കിയതിന് ശേഷം നോണ്‍സ്‌ട്രൈക്കറായ താരത്തെ റണ്‍ഔട്ട് ആക്കുവാന്‍ ചാന്‍സ് ഉണ്ടെങ്കില്‍ അതിനും ഇനി സാധിക്കും.രാത്രിയും പകലുമായി നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ സ്‌കോര്‍ ചെയ്യുന്ന റണ്‍സിന്റെ ഇരട്ടി റണ്‍സ് അനുവദിക്കും. ബൗണ്ടറി നേടിയാല്‍ നാല് റണ്‍സും, സിക്‌സിന് പന്ത്രണ്ട് റണ്‍സും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ ഈ മാറ്റങ്ങള്‍ കളിക്കളത്തില്‍ പരീക്ഷിക്കുമെന്ന് ഐസിസി പറയുന്നു. ടെസ്റ്റ് മത്സരത്തിലേക്ക് യുവാക്കളെ കൂടുതല്‍ അടുപ്പിക്കുകയാണ് ഐസിസിയുടെ ലക്ഷ്യം. ഈ മാറ്റങ്ങള്‍ ഐസിസി ചര്‍ച്ച ചെയ്യുകയും, ആഷസ് പരമ്പരയോടെ നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com