ധോനിക്ക് തുണയായി ഭാഗ്യവുമുണ്ട്; അല്ലെങ്കില്‍ സ്റ്റംപില്‍ പന്ത് തൊട്ട ആറാം ഓവറില്‍ വീഴണമായിരുന്നു

ആറാം ഓവറില്‍ തന്നെ ധോനിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് രാജസ്ഥാന്റെ കയ്യില്‍ നിന്നും ഭാഗ്യം തട്ടിയകറ്റിയത്
ധോനിക്ക് തുണയായി ഭാഗ്യവുമുണ്ട്; അല്ലെങ്കില്‍ സ്റ്റംപില്‍ പന്ത് തൊട്ട ആറാം ഓവറില്‍ വീഴണമായിരുന്നു

തുടരെ മൂന്നാം ജയത്തിലേക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്തിയപ്പോള്‍ ധോനിയായിരുന്നു താരം. ബാറ്റുകൊണ്ടും ബുദ്ധികൊണ്ടും ധോനി കളി പിടിച്ചു. ഭാഗ്യവും ധോനിക്കൊപ്പമുണ്ടായിരുന്നു. അതുറപ്പിക്കുന്ന സംഭവമാണ് ധോനി ക്രീസില്‍ ബാറ്റേന്തി നില്‍ക്കുമ്പോഴുണ്ടായത്. 

ആറാം ഓവറില്‍ തന്നെ ധോനിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് രാജസ്ഥാന്റെ കയ്യില്‍ നിന്നും ഭാഗ്യം തട്ടിയകറ്റിയത്. ധോനിയും ചെന്നൈയും പ്രതിരോധിച്ച് നിന്ന് കളിച്ച സമയം. ധോനിയുടെ ഡിഫന്‍സിവ് മൂവില്‍ ബാറ്റില്‍ തട്ടി പന്ത് പിന്നിലേക്ക് വീണ് സ്റ്റംപില്‍ തട്ടി നിന്നു. 

എന്നാല്‍ ബെയില്‍സ് ഇളകിയില്ല. രാജസ്ഥാന്‍ റോയല്‍സ് ഫാന്‍സിന് അത്ഭുതത്തോടേയും നിരാശയോടേയും നോക്കി നില്‍ക്കുകയല്ലാതെ വേറെ വഴിയുണ്ടായില്ല. ധോനി ആ സമയം പുറത്തായിരുന്നു എങ്കില്‍ കളിയുടെ ഗതി തന്നെ മാറി മറിയുമായിരുന്നു. അവിടെ നിന്നും ലഭിച്ച ഭാഗ്യത്തിന്റെ കരുത്തില്‍, 46 പന്തില്‍ നിന്നും 75 റണ്‍സ് അടിച്ചെടുത്താണ് ധോനി തകര്‍ത്തു കളിച്ചത്. 

തുടരെ മൂന്ന് സിക്‌സുകള്‍ പറത്തി ധോനി ആരാധകരെ ത്രില്ലടിപ്പിക്കുകയും ചെയ്തു. 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രാജസ്ഥാന് പക്ഷേ 14 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. സ്മിത്തും, രാഹുല്‍ ത്രിപദിയും, ബെന്‍ സ്റ്റോക്കും, ആര്‍ച്ചറും ചേര്‍ന്ന് രാജസ്ഥാനെ ജയം തൊടിയിക്കുവാന്‍ പൊരുതിയെങ്കിലും ഫലം കണ്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com