മുറിവില്‍ എരിവ് പുരട്ടിയ നാണക്കേട്; അതും ഒരു നോബോളില്‍ രണ്ട് റണ്‍ഔട്ട്‌

നാണംകെടുത്തുന്ന തോല്‍വി ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തോടെ തങ്ങള്‍ നേരിട്ടു കഴിഞ്ഞതിനാല്‍ ഇനി അങ്ങിനെയൊന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞ കോഹ് ലിക്ക് തെറ്റി
മുറിവില്‍ എരിവ് പുരട്ടിയ നാണക്കേട്; അതും ഒരു നോബോളില്‍ രണ്ട് റണ്‍ഔട്ട്‌

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാണം കെടുത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചു വിട്ടത്. നാണംകെടുത്തുന്ന തോല്‍വി ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തോടെ തങ്ങള്‍ നേരിട്ടു കഴിഞ്ഞതിനാല്‍ ഇനി അങ്ങിനെയൊന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞ കോഹ് ലിക്ക് തെറ്റി. അതിലും ഭീകരമായ തോല്‍വിയാണ് ബാംഗ്ലൂരിന് വില്യംസണും സംഘവും സമ്മാനിച്ചത്. 

118 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്ക് ബാംഗ്ലൂര്‍ വീണപ്പോള്‍ ടീമിനെ നാണം കെടുത്തുന്ന ചില സംഭവങ്ങളും കളിക്കിടെ ഉണ്ടായി. നോബോളിലെ രണ്ട് റണ്‍ഔട്ടുകളായിരുന്നു അത്. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ പത്തൊന്‍പതാം ഓവറിലായിരുന്നു സംഭവം. ബൗള്‍ ചെയ്യാന്‍ എത്തിയത് മുഹമ്മദ് സിറാജ്. സ്‌ട്രൈക്ക് ചെയ്തിരുന്നത് മുഹമ്മദ് സിറാജും. 

ആ ഡെലിവറി സിറാജ് ഷോട്ട് കവറിലേക്ക് അടിച്ചെങ്കിലും അമ്പയര്‍ നോബോള്‍ വിധിച്ചു. ഫീല്‍ഡറുടെ കയ്യില്‍ ഈ സമയം പന്ത് എത്തിയെങ്കിലും സിറാജ് റണ്ണിനായി ഓടി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിന് അടുത്തെത്തിയിരുന്നു. ഗ്രാന്‍ഡ്‌ഹോമം റണ്ണിനായി ഓട്ടം തുടങ്ങിയിരുന്നു എങ്കിലും പൊടുന്നനെ പിന്മാറി. ഈ സമയം രണ്ട് പേരും ക്രീസ് ലൈനിന് പുറത്തെന്ന് വ്യക്തം. 

ഫീല്‍ഡര്‍ ഈ സമയം പന്ത് ശങ്കറിന് നേര്‍ക്ക് നല്‍കി. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ശങ്കര്‍ ഗ്രാന്‍ഡ്‌ഹോമിനെ സ്റ്റംപ് ചെയ്തു. പിന്നാലെ ശങ്കര്‍ പന്ത് വിക്കറ്റ് കീപ്പറിന് നല്‍കി സിറാജിനേയും റണ്‍ഔട്ട് ആക്കി. തത്വത്തില്‍ രണ്ട് പേരും റണ്‍ഔട്ട്. റിപ്ലേകളില്‍ ആദ്യം ഔട്ട് ആയത് ഗ്രാന്‍ഡ്‌ഹോം ആണെന്ന് വ്യക്തമായതോടെ താരത്തിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com