ദൗത്യമേറ്റടുത്ത് അവര്‍ രക്ഷകന്റെ കുപ്പായം മാറിമാറിയിട്ടു; കിരീടത്തിലേക്കുള്ള വഴികള്‍ നെയ്‌തെടുത്തത് ഇങ്ങനെ

കിരീടം പിടിക്കാനുള്ള വഴിയില്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്നും വന്ന റെക്കോര്‍ഡ് പ്രകടനങ്ങളില്‍ ചിലത്...
ദൗത്യമേറ്റടുത്ത് അവര്‍ രക്ഷകന്റെ കുപ്പായം മാറിമാറിയിട്ടു; കിരീടത്തിലേക്കുള്ള വഴികള്‍ നെയ്‌തെടുത്തത് ഇങ്ങനെ

2011, ഏപ്രില്‍ രണ്ട്. 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ദിവസം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ലോകകപ്പ് എത്തിയതിന്റെ ആനുകൂല്യം മുതലാക്കി മാത്രമല്ല ഇന്ത്യ കിരീടം ചൂടിയത്. ഓള്‍ റൗണ്ട് പ്രകടനം തന്നെയായിരുന്നു കിരീടം ചൂടുവാന്‍ ഇന്ത്യന്‍ സംഘം പുറത്തെടുത്തത്. 

അങ്ങനെ, കിരീടം പിടിക്കാനുള്ള വഴിയില്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്നും വന്ന റെക്കോര്‍ഡ് പ്രകടനങ്ങളില്‍ ചിലത്...

സച്ചിന്റെ റണ്‍വേട്ട

2011 ലോക കപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമത് നില്‍ക്കുന്നത് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 9 ഇന്നിങ്‌സില്‍ നിന്നും 482 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒന്നാമതുള്ള ലങ്കയുടടെ ദില്‍ഷനേക്കാളും 18 റണ്‍സ് മാത്രം കുറവ്. 

സെവാഗിന്റെ വെടിക്കെട്ട്‌

2011 ലോക കപ്പില്‍ ഒരിന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സെവാഗിന്റെ പേരിലാണ്. ഫെബ്രിവരി 19ന്, ബംഗ്ലാദേശിന് എതിരെ 175 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്. 140 പന്തില്‍ നിന്നും 14 ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു അത്. 

സച്ചിന്റെ സെഞ്ചുറികള്‍

ഇന്ത്യ കിരീടം ചൂടിയ വര്‍ഷത്തെ ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടിയ അഞ്ച് താരങ്ങളുടെ കൂട്ടത്തില്‍ സച്ചിനുമുണ്ട്. 9 ഇന്നിങ്‌സില്‍ നിന്നും രണ്ട് വട്ടമാണ് സച്ചിന്‍ തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. 

ഓള്‍ റൗണ്ടര്‍ യുവി

2011 ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ ശതകം നേടിയ താരങ്ങളുടെ ലിസ്റ്റില്‍ യുവി തന്റെ പേരും ചേര്‍ത്തിരുന്നു. 8 ഇന്നിങ്‌സില്‍ നിന്നും 5 അര്‍ധ ശതകമാണ് യുവി നേടിയത്. ഏഴ് ഇന്നിങ്‌സില്‍ നിന്നും 5 അര്‍ധ ശതകം നേടിയ ഇംഗ്ലണ്ടിന്റെ ട്രോറ്റിന് പിന്നില്‍ യുവിയുണ്ട്. 

സച്ചിന്റെ സിക്‌സുകള്‍

2011 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ താരങ്ങളില്‍ നാലമതുണ്ട് സച്ചിന്‍. എട്ട് സിക്‌സുകളാണ് സച്ചിന്റെ ബാറ്റില്‍ നിന്നും വന്നത്. 14 സിക്‌സുകളോടെ റോസ് ടെയ്‌ലറാണ് ഒന്നാമത്. 

സഹീറിന്റെ വിക്കറ്റ് വേട്ട

2011 ലോകകപ്പിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാണ് സഹീര്‍. സഹീറും, പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അഫ്രീദിയും ചേര്‍ന്ന് വീഴ്ത്തിയത് 21 വിക്കറ്റാണ്. 

ഒരിന്നിങ്‌സിലെ സിക്‌സുകള്‍

ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ റെക്കോര്‍ഡില്‍ മൂന്നും നാലും സ്ഥാനത്ത് ഇന്ത്യയുടെ സെവാഗും, സച്ചിനുമുണ്ട്. ബംഗ്ലാദേശിനെതിരെ അഞ്ച് സിക്‌സുകളാണ് സെവാഗ് അടിച്ചത്. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 27ന് നടന്ന മത്സരത്തില്ഡ സച്ചിനും അഞ്ച് സിക്‌സ് പറത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com