ഹാട്രിക്കുമായി ടീമിന് അത്ഭുത വിജയം സമ്മാനിച്ചു; പിന്നാലെ പ്രീതി സിന്റയ്‌ക്കൊപ്പം ഭാംഗ്ര നൃത്തം

ഹാട്രിക്കുമായി ടീമിന് അത്ഭുത വിജയം സമ്മാനിച്ചു; പിന്നാലെ പ്രീതി സിന്റയ്‌ക്കൊപ്പം ഭാംഗ്ര നൃത്തം

20കാരനായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം ക്യുറനായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്

മൊഹാലി: തുടക്കത്തില്‍ തന്നെ വിവാദങ്ങളിലൊക്കെ പെട്ടെങ്കിലും ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇപ്പോള്‍ വിജയ വഴിയിലാണ്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവര്‍ നേടിയ വിജയം ശ്രദ്ധേയമായിരുന്നു. 20കാരനായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം ക്യുറനായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.  

167 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ വിജയം ഉറപ്പാക്കി മുന്നേറിയ ഡല്‍ഹി 152 റണ്‍സിന് ഓള്‍ഔട്ടായി അവിശ്വസനീയമാം വിധം തകര്‍ന്നടിഞ്ഞത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. വെറും എട്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ അവരുടെ ഏഴ് വിക്കറ്റുകളാണ് കൊഴിഞ്ഞുവീണത്. 

മത്സരത്തില്‍ സാം ക്യുറന്‍ ഹാട്രിക്കടക്കം നാല് വിക്കറ്റുകള്‍ കൊയ്ത് ഡല്‍ഹിയുടെ അന്തകനായി മാറുകയായിരുന്നു.

വിജയാഘോഷത്തിനായി പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ മൈതാനത്തിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന സാം ക്യുറന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രീതി സിന്റയ്‌ക്കൊപ്പം ഭാംഗ്ര നൃത്തച്ചുവടുകള്‍ വച്ചാണ് ക്യുറന്‍ ആഹ്ലാദം പങ്കിട്ടത്. 

ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയോടെയാണ് യുവ താരമായ സാം ക്യുറന്‍ ശ്രദ്ധേയനായത്. ഇംഗ്ലണ്ട് 4-1ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ 272 റണ്‍സും 11 വിക്കറ്റുകളുമായി താരം നിറ സാന്നിധ്യമായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com