ഇനി കോഹ്‌ലിയും റെയ്‌നയും നേര്‍ക്കുനേര്‍; ഇപ്പോള്‍ മുന്നില്‍ കോഹ്‌ലിയാണ്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലേക്ക് മാറ്റിയത്
ഇനി കോഹ്‌ലിയും റെയ്‌നയും നേര്‍ക്കുനേര്‍; ഇപ്പോള്‍ മുന്നില്‍ കോഹ്‌ലിയാണ്


ബംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലും തോറ്റതിന്റെ കടുത്ത നിരാശയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം. നിരാശക്കിടയിലും അവരുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡ് നേട്ടത്തിന്റെ തിളക്കത്തിലാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ഈ നേട്ടത്തിലെത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്. റെക്കോര്‍ഡ് ഇനിയും മാറിമറിയാനുള്ള അവസരം ബാക്കി നില്‍ക്കുന്നുണ്ട്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ 49 പന്തില്‍ 84 റണ്‍സെടുത്തതോടെയാണ് കോഹ്‌ലിയുടെ നേട്ടം. 168 മത്സരങ്ങളില്‍ 160 ഇന്നിങ്‌സുകളിലായി കോഹ്‌ലി 5110 റണ്‍സാണ് അടിച്ചെടുത്തത്. നാല് സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും കോഹ്‌ലി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് കോഹ്‌ലി.

5110 റണ്‍സുമായി കോഹ്‌ലി ലീഡിങ് സ്‌കോറില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ടാമതുള്ള റെയ്‌നയ്ക്ക് 5086 റണ്‍സാണ് സമ്പാദ്യം. 4600 റണ്‍സുമായി രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും 4278 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുമുണ്ട്. 4275 റണ്‍സുമായി റോബിന്‍ ഉത്തപ്പ അഞ്ചാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com