വിചാരിക്കുന്ന വഴിക്ക് സിക്‌സുകള്‍ പറത്താം; കരുത്തിന്റെ രഹസ്യം വെളിപ്പെടുത്തി ആന്ദ്രെ റസ്സല്‍

കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരെ ഏഴ് സിക്‌സാണ് റസ്സല്‍ അടിച്ചെടുത്തത്
വിചാരിക്കുന്ന വഴിക്ക് സിക്‌സുകള്‍ പറത്താം; കരുത്തിന്റെ രഹസ്യം വെളിപ്പെടുത്തി ആന്ദ്രെ റസ്സല്‍

ന്ദ്രെ റസ്സലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. ഇയാള്‍ എന്തൊരു മനുഷ്യനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. വിജയിച്ച മൂന്ന് മത്സരത്തിലും കളിയിലെ കേമന്‍ ആന്ദ്രെ റസ്സലായിരുന്നു. ആദ്യ മത്സരത്തില്‍ റസ്സല്‍ നാല് സിക്‌സും രണ്ടാം പോരില്‍ റസ്സല്‍ അഞ്ച് സിക്‌സും മൂന്നാം മത്സരത്തില്‍ റസ്സല്‍ ആറ് സിക്‌സും പറത്തി. കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരെ ഏഴ് സിക്‌സാണ് റസ്സല്‍ അടിച്ചെടുത്തത്. 

ബാംഗ്ലൂരിനെതിരെ റസ്സല്‍ നടത്തിയ മിന്നലാക്രമണം ശ്രദ്ധേയമായി നില്‍ക്കുന്നു. 205 റണ്‍സടിച്ച് വിജയം പ്രതീക്ഷിച്ച ബാംഗ്ലൂരില്‍ നിന്ന് മത്സരം ഒറ്റയടിക്കാണ് റസ്സല്‍ തട്ടിയെടുത്തത്. 13 പന്തില്‍ ഏഴ് സിക്‌സും ഒരു ഫോറും സഹിതം താരം 48 റണ്‍സാണ് അടിച്ചത്. 

താരത്തിന്റെ കടന്നാക്രമണ ശൈലിയിലുള്ള ബാറ്റിങും പേശീ ബലത്തില്‍ അതിര്‍ത്തി കടക്കുന്ന സിക്‌സറുകളും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് താരം ബാറ്റ് വീശുന്നത്. 140 കിലോമീറ്റര്‍ വേഗതയില്‍ ബൗളര്‍ പന്തെറിയുമ്പോള്‍ അതിനെ തന്റെ ബാറ്റ് കൊണ്ട് 152 കിലോമീറ്റര്‍ വേഗതയില്‍ അതിര്‍ത്തി കടത്തുന്നു. അതാണ് ഈ ജമൈക്കന്‍ ബാറ്റിങിന്റെ സൗന്ദര്യ ശാസ്ത്രം. 

എന്താണ് ഈ കരുത്തിന്റെ രഹസ്യമെന്ന് ചോദിച്ചപ്പോള്‍ ഒറ്റ വാക്കില്‍ റസ്സല്‍ പറഞ്ഞ ഉത്തരം ആത്മസമര്‍പ്പണം എന്നായിരുന്നു. വിശദമായി പറഞ്ഞാല്‍ അര്‍ധ രാത്രിയില്‍ നടത്തുന്ന വ്യായാമങ്ങളാണ് തന്റെ ഈ കരുത്തിന്റെ രഹസ്യമെന്ന് റസ്സല്‍ പറയുന്നു. കരുത്ത് നിലനിര്‍ത്താനും ഫിറ്റായി നില്‍ക്കാനും അര്‍ധ രാത്രി വ്യായാമം സഹായിക്കുന്നു. ഹൃദയത്തിനും രക്ത ധമനികള്‍ക്കും കരുത്തു പകരുന്ന വ്യായാമങ്ങള്‍ മാത്രമാണ് നടത്തുന്നത്. അതാണ് വെടിക്കെട്ട് ബാറ്റിങിന് പിന്നിലെ രഹസ്യം. 

നേരത്തെ ഈ കരുത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ 300 പുഷ്അപ്പുകള്‍ എടുക്കാറുള്ള കാര്യമാണ് റസ്സല്‍ വെളിപ്പെടുത്തിയത്. മറ്റുള്ള താരങ്ങളെ പോലെ അല്ല താനെന്ന് റസ്സല്‍ പറയുന്നു. താന്‍ സ്‌പെഷലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com