ധോണിയും കുട്ടികളും; തലയെ പിടിക്കാൻ പിന്നാലെ ഓട്ടം; കുട്ടിക്കളി കണ്ട് പൊട്ടിച്ചിരിച്ച് വാട്സനും താഹിറും (വീഡിയോ)

ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
ധോണിയും കുട്ടികളും; തലയെ പിടിക്കാൻ പിന്നാലെ ഓട്ടം; കുട്ടിക്കളി കണ്ട് പൊട്ടിച്ചിരിച്ച് വാട്സനും താഹിറും (വീഡിയോ)

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി കളിക്കളത്തിലും പുറത്തും മികവുകൊണ്ടും വ്യക്തിയെന്ന നിലയിലും ആരാധകരുടെ ഹ‌ൃ​ദയം കീഴടക്കിയ താരമാണ്. മത്സര ശേഷം തന്നെ തൊടാൻ വരുന്ന ആരാധകരെ കളിപ്പിക്കാനായി പിടികൊടുക്കാതെ ​ഗ്രൗണ്ടിലൂടെ ഓടുന്ന ധോണിയുടെ വീഡിയോകൾ പല തവണ വൈറലായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. 

കിങ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരായ മത്സരം ജയിച്ച ശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സര ശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു ജൂനിയര്‍ വാട്സനും ജൂനിയര്‍ താഹിറും. 

പിന്നിൽ നിന്ന് ഇവര്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരോടും തന്നെ പിടിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. കേൾക്കേണ്ട താമസം കുട്ടികൾ രണ്ടും ക്യാപ്റ്റൻ കൂളിന് പിന്നാലെ ഓടി. ഒടുവില്‍ പകുതിദൂരം ഓടി ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയെ ജൂനിയര്‍ വാട്സനെ പറ്റിച്ച് ചെറു ചിരിയുമായി ധോണി മടങ്ങി. 

തന്നെ കാണാൻ എത്തിയ പ്രായമുള്ള സ്ത്രീയായ ആ​രാധികയോട് കുശലം പറയുന്ന ധോണിയുടെ കഴിഞ്ഞ ദിവസം വീഡിയോ വൈറലായിരുന്നു. ഡ്രസിങ് റൂമിലേക്ക് പോയ ശേഷം വീണ്ടും മൈതാനത്ത് തിരിച്ചെത്തിയാണ് ധോണി ആ അമ്മയോട് സംസാരിക്കാൻ സമയം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com