മെസിയും സുവാരസും ഗോളടിക്കുന്നത് നേരില്‍ കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം; ആദരവുമായി ബാഴ്‌സലോണ

നിര്‍ണായക പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പോരാട്ടം 2-0ത്തിന് വിജയിച്ച് ബാഴ്‌സലോണ ലാ ലിഗ കിരീടത്തിനോട് കൂടുതല്‍
മെസിയും സുവാരസും ഗോളടിക്കുന്നത് നേരില്‍ കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം; ആദരവുമായി ബാഴ്‌സലോണ

മാഡ്രിഡ്: നിര്‍ണായക പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പോരാട്ടം 2-0ത്തിന് വിജയിച്ച് ബാഴ്‌സലോണ ലാ ലിഗ കിരീടത്തിനോട് കൂടുതല്‍ അടുത്തു. പത്ത് പേരായി ചുരുങ്ങിയ അത്‌ലറ്റിക്കോയെ ലയണല്‍ മെസി, ലൂയീസ് സുവാരസ് എന്നിവര്‍ അവസാന ഘട്ടങ്ങളില്‍ നേടിയ ഗോളിലാണ് ബാഴ്‌സ വീഴ്ത്തിയത്. 

സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ കത്തിക്കയറുമ്പോള്‍ കളി കാണാന്‍ ഒരു അതിഥിയുമുണ്ടായിരുന്നു. ക്രിക്കറ്റിലെ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു നൗ കാമ്പിലെ അതിഥി. മത്സരത്തിന് ശേഷം ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബര്‍തോമ്യു ദ്രാവിഡിനെ ആദരിച്ചു. രാഹുല്‍ ദ്രാവിഡെന്ന പേരെഴുതിയ ബാഴ്‌സലോണയുടെ ജേഴ്‌സി ഇന്ത്യയുടെ ജൂനിയര്‍ ടീം പരിശീലകന്‍ കൂടിയായ ദ്രാവിഡിന് അദ്ദേഹം സമ്മാനിച്ചു. 

ബാഴ്‌സലോണയുടെ കൡനേരിട്ട് കാണാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ നിമിഷമാണെന്ന് ദ്രാവിഡ് പ്രതികരിച്ചു. മെസിയേയും സുവാരസിനേയും പോലെയുള്ള താരങ്ങളുടെ പ്രകടനത്തിന് ഇതുപോലെ ആവേശം അണപൊട്ടിയൊഴുകുന്ന സ്റ്റേഡിയത്തില്‍ ഇരുന്ന് സാക്ഷിയാകാന്‍ സാധിക്കുന്നത് അവിശ്വസനീയമായ അനുഭവമാണ്. മെസി ജീനിയസായ താരമാണ്. പന്തുമായി അദ്ദേഹം സഞ്ചരിക്കുന്നത് മനോഹരമായ കാഴ്ചയാണ്. അദ്ദേഹത്തെ പോലെ മികവുള്ള താരം ഇപ്പോള്‍ കളത്തിലില്ലെന്നാണ് കരുതുന്നതെന്നും മെസിയുടെ കളി കണ്ടിരിക്കുക വല്ലാത്ത അനുഭൂതിയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. 

ബാഴ്‌സലോണയുടെ കളി നേരിട്ട് കാണാന്‍ ക്യാമ്പ് നൗവിലെത്തിയ ദ്രാവിഡിനെ ആശംസകള്‍ അറിയിക്കുന്നതായി ക്ലബ് വ്യക്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ബാഴ്‌സോണയുടെ 2-0ത്തിന്റെ വിജയം ദ്രാവിഡിന് അസ്വാദിക്കാന്‍ കഴിഞ്ഞതായി പ്രതീക്ഷിക്കുന്നുവെന്നും ക്ലബ് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com