ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും; ആകാംക്ഷ നാലാം നമ്പറിലും, ഓള്‍ റൗണ്ടറിലും

ഐപിഎല്ലിലെ കളിക്കാരുടെ പ്രകടനവും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തും
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും; ആകാംക്ഷ നാലാം നമ്പറിലും, ഓള്‍ റൗണ്ടറിലും

ലോകകപ്പ് തിരികെ പിടിക്കുവാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെയെന്ന് ഏപ്രില്‍ 15ന് അറിയാം. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. 

ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഐപിഎല്ലിലെ കളിക്കാരുടെ പ്രകടനവും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തും. ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്ത് ആര് വരും? ഓള്‍ റൗണ്ടര്‍മാര്‍ ആരെല്ലാം ടീമിലേക്കെത്തും? എത്ര സ്പിന്നര്‍മാര്‍ ടീമിലുണ്ടാവും എന്നതെല്ലാമാണ് ഇനി അറിയേണ്ടത്. 

കോച്ചും ക്യാപ്റ്റനും സെലക്ടര്‍മാരുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എക്‌സ്ട്രാ സീമറെയാണോ, സ്പിന്നറെയാണോ, മധ്യനിര ബാറ്റ്‌സ്മാനെയാണോ, റിസര്‍വ് ഓപ്പണറെയാണോ അവര്‍ ആവശ്യപ്പെടുന്നത് എന്നത് അനുസരിച്ചിരിക്കും ടീം സെലക്ഷന്‍ എന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. 

ഇംഗ്ലണ്ടിലെ സാഹചര്യവും ടീം സെലക്ഷനില്‍ നിര്‍ണായകമാകും. എങ്ങിനെയാവും കാര്യങ്ങള്‍ എന്ന് തനിക്ക് അറിയില്ല. എക്‌സ്ട്രാ സീമറെ ഉള്‍പ്പെടുത്തിയാല്‍ അങ്ങനെ, എക്‌സ്ട്രാ സ്പിന്നറെയാണ് എങ്കില്‍ അങ്ങനെ എന്നും രോഹിത് പറഞ്ഞു. റായിഡു, പന്ത്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ കാര്യത്തിലാണ് പ്രധാനമായും ലോക കപ്പില്‍ ആശങ്ക നിലനില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com