ഐപിഎല്‍ കണ്ട് കോഹ്‌ലിയെ വിലയിരുത്തേണ്ട; അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്; നായകനെ പിന്തുണച്ച് വെങ്‌സര്‍ക്കാര്‍

താരങ്ങളുടെ ഐപിഎല്‍ പ്രകടനം ദേശീയ ടീമിലേക്ക് വരാനുള്ള മാനദണ്ഡമല്ലെന്ന് വെങ്‌സര്‍ക്കാര്‍
ഐപിഎല്‍ കണ്ട് കോഹ്‌ലിയെ വിലയിരുത്തേണ്ട; അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്; നായകനെ പിന്തുണച്ച് വെങ്‌സര്‍ക്കാര്‍


പനാജി: ഐപിഎല്ലില്‍ ആറില്‍ ആറ് മത്സരങ്ങളും തോറ്റ് ഏറ്റവും അവസാന സ്ഥാനത്ത് നാണക്കേടിന്റെ ഭാരവുമായി നില്‍ക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റേയും ക്യാപ്റ്റന്‍. സ്വാഭാവികമായി തോല്‍വിയുടെ ഉത്തരവാദിത്വത്തിന്റെ പേരില്‍ നായകന് നേരെ പല ഭാഗത്ത് നിന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. ലോകകപ്പില്‍ കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മയെ നായകനാക്കണമെന്ന് വരെ ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. 

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ സെലക്ഷന്‍ കമ്മിറ്റി തലവനുമായ ദിലീപ് വെങ്‌സര്‍ക്കാര്‍. താരങ്ങളുടെ ഐപിഎല്‍ പ്രകടനം ദേശീയ ടീമിലേക്ക് വരാനുള്ള മാനദണ്ഡമല്ലെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. കോഹ്‌ലി മികച്ച ഫോമിലാണ്. അദ്ദേഹം എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ്. ക്യാപ്റ്റനെന്ന നിലയിലും മികവ് തെളിയച്ച താരമാണ്. അദ്ദേഹത്തില്‍ 100 ശതമാനം വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്. ഏകദിനത്തിലും ടെസ്റ്റിലും കോഹ്‌ലി മികച്ച രീതിയിലാണ് ബാറ്റേന്തുന്നതെന്നും വെങ്‌സര്‍ക്കാര്‍ നിരീക്ഷിച്ചു. 

മികച്ച ബൗളിങ് നിരയുള്ള ഇന്ത്യ ലോകകപ്പില്‍ ഉജ്ജ്വല മുന്നേറ്റം നടത്തും. ഇക്കാലമത്രയും ലോകകപ്പില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമുകളില്‍ വച്ച് ഏറ്റവും നിലവാരമുള്ള ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതാണ് ടീമില്‍ പ്രതീക്ഷ നല്‍കുന്നത്. അതേസമയം ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര ഈസിയായിരിക്കില്ലെന്നും വെങ്‌സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com