റസലിനെ എങ്ങനെ പിടിച്ചുകെട്ടും? താഹിറിന്റെ ലെഗ്‌ബ്രേക്ക് ധോനിയുടെ തുറുപ്പുചീട്ട്

തന്ത്രങ്ങള്‍ മെനയുന്നതില്‍ കരുത്തനായ ധോനി അപകടകാരിയായ റസലിനെ പൂട്ടാന്‍ ഒരു വഴി കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
റസലിനെ എങ്ങനെ പിടിച്ചുകെട്ടും? താഹിറിന്റെ ലെഗ്‌ബ്രേക്ക് ധോനിയുടെ തുറുപ്പുചീട്ട്

എങ്ങനെ ആന്ദ്രെ റസലിനെ പിടിച്ചുകെട്ടും? കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം മുന്നിലുള്ള ചോദ്യം ഇതാണ്. ഇന്ന് ഐപിഎല്ലിലെ 23ാം മത്സരത്തില്‍ കൊല്‍ക്കത്ത-ചെന്നൈ പോര് വരുമ്പോള്‍ ധോനിക്കും സംഘത്തിനും മുന്നിലെ പ്രധാന വില്ലന്‍ റസല്‍ തന്നെ. 

പക്ഷേ, തന്ത്രങ്ങള്‍ മെനയുന്നതില്‍ കരുത്തനായ ധോനി അപകടകാരിയായ റസലിനെ പൂട്ടാന്‍ ഒരു വഴി കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റസലിനെ മെരുക്കാന്‍ ധോനി കരുതി വയ്ക്കുക ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെയാവും. ലെഗ് ബ്രേക്കിലെ റസലിന്റെ ഉറപ്പില്ലായ്മ തന്നെ അതിന് കാരണം. 

2015 മുതല്‍ ലെഗ് സ്പിന്നേഴ്‌സിനെതിരെ 79 പന്തില്‍ 101 റണ്‍സാണ് റസല്‍ സ്‌കോര്‍ ചെയ്തത്. ഈ സമയം ലെഗ് സ്പിന്നര്‍മാര്‍ റസലിനെ പുറത്താക്കിയത് നാല് വട്ടം മാത്രം. എന്നാല്‍ 2018 മുതല്‍ മറ്റ് ബൗളര്‍മാരെ അപേക്ഷിച്ച്, ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ സ്‌കോര്‍ കണ്ടെത്തുവാന്‍ റസല്‍  ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ 8.56 റണ്‍സ് പെര്‍ ഓവറില്‍ നേടിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്കെതിരെ 12.23 എന്ന കണക്കിലായിരുന്നു റസല്‍ റണ്‍സ് അടിച്ചുകൂട്ടിയത്. 

റസല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ലെഗ് സ്പിന്നറെ ഉപയോഗിച്ച് റണ്‍ ഴുക്കിന് തടയിട്ട് റസലിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഒരു വഴി. റസലിന്റെ ഈഗോയെ പുറത്തെടുക്കുക മറ്റൊന്ന്. പന്ത് ടേണ്‍ ചെയ്ത് വരുന്ന, താഹിറിന് ഗൂഗ്ലികളുമായി മികവ് കാണിക്കുവാന്‍ കഴിയുന്ന പിച്ചിലേക്കാണ് റസല്‍ വരുന്നത്. ഈ സീസണില്‍ ഒരു സ്പിന്നര്‍ക്കും ഇതുവരെ റസലിന്റെ വിക്കറ്റ് വീഴ്ത്തുവാനായിട്ടില്ല. 

പോയിന്റിലേക്ക് ഇന്‍സൈഡ് ഔട്ട് സ്‌ക്വയര്‍ ഡ്രൈവാണ് റസല്‍ ഇതുവരെ നമുക്ക് മുന്നിലെടുക്കാത്തത്. അതുകൊണ്ടാണ് റസലിന് എതിരെ വൈഡ് ഫാസ്റ്റ് യോര്‍ക്കര്‍ സീമര്‍മാര്‍ പ്രധാന ആയുധമാക്കുന്നതും. ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് ബാക്ക് ഫൂട്ടില്‍ ഉറച്ചു നിന്ന് കാത്തിരിക്കുന്ന റസലിന്റെ ശൈലിക്കും വൈഡ് ഫാസ്റ്റ് യോര്‍ക്കറാണ് പ്രതിവിധി. 

ലെഗ് സ്പിന്നറും സമാനമായ ആക്രമണമായിരിക്കുമോ റസലിനെതിരെ ഉപയോഗിക്കുക എന്നതാണ് ചോദ്യം. 2017ല്‍ പുനെയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഡിവില്ലിയേഴ്‌സിനെ താഹിര്‍ വീഴ്ത്തിയിരുന്നു. അന്ന് ഗൂഗ്ലിയായിരുന്നു ഡിവില്ലിയേഴ്‌സിനെതിരെ താഹിര്‍ തുടരെ എറിഞ്ഞത്. ഈ സമയം ഡഗൗട്ടില്‍ നിന്ന് വന്ന നിര്‍ദേശമായിരുന്നു ഗൂഗ്ലി മാറ്റി ലെഗ്‌ബ്രേക്ക് പ്രയോഗിക്കുവാന്‍. താഹിര്‍ ഇത് പ്രയോഗിച്ചതും ഡിവില്ലിയേഴ്‌സ് വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com