റസ്സലിന്റെ ഒറ്റയാൾ പോരാട്ടം നൂറ് കടത്തി; കൊൽക്കത്തയെ എറിഞ്ഞൊതുക്കി ചെന്നൈ

സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പർ കിങ്സ്
റസ്സലിന്റെ ഒറ്റയാൾ പോരാട്ടം നൂറ് കടത്തി; കൊൽക്കത്തയെ എറിഞ്ഞൊതുക്കി ചെന്നൈ

ചെന്നൈ: സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ പോരാട്ടം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനെ സധിച്ചില്ല. 

കൂറ്റനടികൾക്ക് ഇത്തവണ ഇടവേള ഇടേണ്ടി വന്നെങ്കിലും ആന്ദ്രെ റസ്സൽ അർധ സെഞ്ച്വറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയതിനാൽ കൊൽക്കത്തയുടെ സ്കോർ നൂറ് കടന്നു. 44 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളുമടക്കം റസ്സല്‍ 50 റണ്‍സെടുത്തു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. ഒൻപത് റണ്‍സെടുക്കുന്നതിനിടെ മൂന്ന് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തി. ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയുടെ മുന്‍നിര തകര്‍ത്തത്. 

സ്‌കോര്‍ ആറിലെത്തിയപ്പോള്‍ അക്കൗണ്ട് തുറക്കാതെ ക്രിസ് ലിന്‍ മടങ്ങി. പിന്നാലെ അഞ്ചു പന്തില്‍ നിന്ന് ആറു റണ്‍സുമായി സുനില്‍ നരെയ്നും പുറത്തായി. വന്നപാടെ നിധീഷ് റാണയെ ചാഹര്‍ പുറത്താക്കി. സ്‌കോര്‍ 24ൽ എത്തിയപ്പോള്‍ 11 റണ്‍സുമായി റോബിന്‍ ഉത്തപ്പയും പുറത്തായതോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച  മുന്നിൽ കണ്ടു. ദിനേഷ് കാര്‍ത്തിക് (19), പിയുഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com