ജയം വെനസ്വേലക്ക് സമര്‍പ്പിച്ച് ട്രംപിനെ വിമര്‍ശിച്ചു; മറഡോണയ്‌ക്കെതിരെ നടപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2019 11:54 AM |
Last Updated: 10th April 2019 11:54 AM | A+A A- |

മെക്‌സിക്കോ സിറ്റി: താന്‍ പരിശീലിപ്പിക്കുന്ന മെക്‌സിക്കന്‍ ക്ലബിന്റെ ജയം വെനസ്വെലിയന്‍ പ്രസിഡന്റിന് സമര്‍പ്പിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പിഴ ശിക്ഷയാണ് മറഡോണയ്ക്ക് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിധിച്ചിരിക്കുന്നത്.
മറഡോണ പരിശീലിപ്പിക്കുന്ന ഡൊറാഡോസ് ഡെ സിനാലോവ 3-2ന് താംപികോ മഡേരോയെ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന കളിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വെനസ്വേലിയന്‍ പ്രസിഡന്റിനും വെനസ്വേലയ്ക്കുമാണ് മറഡോണ ജയം സമര്‍പ്പിച്ചത്.
രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണം എന്ന ഫെഡറേഷന്റെ ചട്ടം മറഡോണ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി എടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന വെനസ്വേലയ്ക്ക് ജയം സമര്‍പ്പിച്ചതിന് ഒപ്പം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറഡോണ വിമര്‍ശിക്കുകയും ചെയ്തിരുന്നു.