ബാറ്റിങ്ങിലെ ഉത്തരവാദിത്വം മാത്രമല്ല, വ്യക്തി ജീവിതത്തിലെ തിരിച്ചടികളുമുണ്ട്; ഇതിനെല്ലാം ഇടയിലാണ് പാര്‍ഥീന്റെ കളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 10:56 AM  |  

Last Updated: 10th April 2019 10:56 AM  |   A+A-   |  

Parthiv

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മത്സരത്തിന് ഇടയിലോ, പരിശീലനത്തിന് ഇടയിലോ ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം പാര്‍ഥീവ് പട്ടേലിന്റെ നെഞ്ചിടിപ്പ് കൂടും. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് പാര്‍ഥീവ് കളിക്കുന്നത്. 

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുതയാണ് പാര്‍ഥീവിന്റെ പിതാവ്. മൊബൈല്‍ കീപാഡ് അണ്‍ലോക്ക് ചെയ്യുന്ന സമയം, സങ്കടപ്പെടുത്തുന്ന വാര്‍ത്തകളൊന്നും ഡോക്ടര്‍മാരില്‍ നിന്നും വന്നിട്ടുണ്ടാവരുതേ എന്നാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്ന് പാര്‍ഥീവ് പറയുന്നു. 

ഐപിഎല്ലിന് മുന്‍പ്, ഫെബ്രുവരിയില്‍ തന്റെ പിതാവിന് വേണ്ടി പ്രാര്‍ഥിക്കണം എന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ പാര്‍ഥീവ് എത്തിയിരുന്നു. ഇപ്പോള്‍ രണ്ട് മാസം പിന്നിട്ടിട്ടും പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. മത്സരങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ ഇടയ്ക്കിടയ്ക്ക് പാര്‍ഥീവിന് അഹമ്മദാബാദിലേക്ക് പോവേണ്ടി വരുന്നു. 

ഓരോ മത്സരത്തിന് ശേഷവും അഹമ്മദാബിലേക്ക് പോകുവാന്‍ ഫ്രാഞ്ചൈസി പാര്‍ഥീവിന് അനുവാദം നല്‍കുന്നു. കളിക്കുന്ന സമയം ഒന്നും എന്റെ മനസില്‍ ഉണ്ടാവില്ല. പക്ഷേ കളിക്ക് ശേഷം വീട്ടിലെ കാര്യങ്ങള്‍ മാത്രമാകും എന്റെ മനസില്‍. പിതാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച ചോദ്യങ്ങളുമായിട്ടാണ് എന്റെ ദിവസം തുടങ്ങുന്നത്. 

എന്റെ വാക്കാണ് അവിടെ വേണ്ടത്. വെന്റിലേറ്ററില്‍ നിന്നും മാറ്റണമോ? നല്‍കേണ്ട ഓക്‌സിജന്റെ അളവ് എന്നിവയിലൊക്കെ എന്റെ തീരുമാനമായിരുന്നു വരേണ്ടിയിരുന്നത്. ഇങ്ങനെ സമ്മര്‍ദ്ദം നിറയുമ്പോള്‍ ആശിഷ് നെഹ്‌റയാണ് തന്നെ സഹായിക്കുന്നത് എന്നും പാര്‍ഥീവ് പറയുന്നു.