ധോണിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ഇന്ന് വിജയിച്ചാൽ സെഞ്ച്വറി

ഐപിഎല്ലില്‍ ഉജ്ജ്വല വിജയങ്ങളുമായി മുന്നേറുകയാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്
ധോണിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ഇന്ന് വിജയിച്ചാൽ സെഞ്ച്വറി

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഉജ്ജ്വല വിജയങ്ങളുമായി മുന്നേറുകയാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ച് അവർ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ന് രാജസ്ഥാൻ റോയൽസുമായാണ് അവരുടെ ഏഴാം പോരാട്ടം. 

മത്സരത്തിനിറങ്ങുമ്പോൾ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണിയെ കാത്ത് ഒരപൂർവ റെക്കോർഡും കാത്തിരിക്കുന്നു. ഇന്നത്തെ പോരാട്ടം വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനായി ധോണി മാറും. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36 ആണ് ധോണിയുടെ വിജയ ശതമാനം. 

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മുൻ കൊൽക്കത്ത നായകൻ ഗൗതം ഗംഭീറാണുള്ളത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്‍റെ പേരിലുള്ളത്. 28 വിജയങ്ങള്‍ കൂടുതലുണ്ട് ധോണിക്ക്. അതേസമയം ​ഗംഭീർ വിരമിച്ചതിനാൽ റെക്കോർഡ് എന്തായാലും കുറേക്കാലത്തേക്ക് അവിടെ നിൽക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com