പൊള്ളാര്‍ഡിന് നേര്‍ക്ക് കണ്ണുചിമ്മി കിങ്‌സ് ഇലവന്‍ ബൗളര്‍; പ്രിയാ വാര്യരുടെ കണ്ണുചിമ്മല്‍ വീണ്ടും പൊക്കിയെടുത്ത് ആരാധകര്‍

പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് കണ്ട ത്രില്ലിന് ഒപ്പം അങ്കിതിന്റെ കണ്ണുചിമ്മല്‍ കൂടിയായതോടെ സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു
പൊള്ളാര്‍ഡിന് നേര്‍ക്ക് കണ്ണുചിമ്മി കിങ്‌സ് ഇലവന്‍ ബൗളര്‍; പ്രിയാ വാര്യരുടെ കണ്ണുചിമ്മല്‍ വീണ്ടും പൊക്കിയെടുത്ത് ആരാധകര്‍

പത്ത് സിക്‌സ് പറത്തി തകര്‍ത്തു കളിക്കുകയായിരുന്നു വാംങ്കെഡെയില്‍ പൊള്ളാര്‍ഡ്. പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിന് ഇടയില്‍ കിങ്‌സ് ഇലവന്‍ ബൗളര്‍ അങ്കിക് രജ്പൂത് വിന്‍ഡിസ് താരത്തിന് നേര്‍ക്ക് കണ്ണുചിമ്മി. പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് കണ്ട ത്രില്ലിന് ഒപ്പം അങ്കിതിന്റെ കണ്ണുചിമ്മല്‍ കൂടിയായതോടെ സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. 

വൈറലായി മാറിയ പ്രിയ പ്ര്കാശ് വാര്യരുടെ കണ്ണുചിമ്മലിനോടാണ് ആരാധകര്‍ അങ്കിതിന്റെ കണ്ണുചിമ്മലും താരതമ്യം ചെയ്യുന്നത്. പൊള്ളാര്‍ഡിന് നേര്‍ക്ക് അങ്കിത് കണ്ണുചിമ്മിയതിന് പിന്നാലെ വന്നത് നോബോളും. ഒടുവില്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് അങ്കിത് തന്നെ വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങി അങ്കിത് തല്ലുവാങ്ങിക്കൂട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com