മാരക്കാന ദുരന്തത്തിന് ശേഷം ഉപേക്ഷിച്ചു; 70 വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ള ജേഴ്‌സിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം

ഈ വര്‍ഷം അരങ്ങേറുന്ന കോപ്പ അമേരിക്ക പോരാട്ടത്തിലാണ് ബ്രസീല്‍ മഞ്ഞ ജേഴ്‌സിക്ക് പുറമെ വെള്ള കിറ്റും അവതരിപ്പിക്കുന്നത്
മാരക്കാന ദുരന്തത്തിന് ശേഷം ഉപേക്ഷിച്ചു; 70 വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ള ജേഴ്‌സിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ മഞ്ഞ ജേഴ്‌സി ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാല്‍ 1950ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാരക്കാന സ്റ്റേഡിയത്തില്‍ വച്ച് ഉറുഗ്വെയോട് തോല്‍ക്കുമ്പോള്‍ ടീം ധരിച്ചിരുന്നത് വെള്ള ജേഴ്‌സിയായിരുന്നു. ബ്രസീലിന്റെ ദേശീയ ദുരന്തമെന്ന് കണക്കാക്കുന്ന ആ തോല്‍വിക്ക് ശേഷം പിന്നീടൊരിക്കിലും ടീം വെള്ള ജേഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങിയിട്ടില്ല.

70 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീല്‍ വീണ്ടും വെള്ള ജേഴ്‌സിയുമായി കളിക്കാനിറങ്ങുകയാണ്. ഈ വര്‍ഷം അരങ്ങേറുന്ന കോപ്പ അമേരിക്ക പോരാട്ടത്തിലാണ് ബ്രസീല്‍ മഞ്ഞ ജേഴ്‌സിക്ക് പുറമെ വെള്ള കിറ്റും അവതരിപ്പിക്കുന്നത്. നൈക്കിയാണ് ജേഴ്‌സിയുടെ നിര്‍മാതാക്കാള്‍. കോപ്പ അമേരിക്കയുടെ 100 വാര്‍ഷികം പ്രമാണിച്ചാണ് ജേഴ്‌സി ഇറക്കുന്നത്. 

ജേഴ്‌സിയുടെ അവതരണം കഴിഞ്ഞ ദിവസം അരങ്ങേറി. ബ്രസസീലിന്റെ നാളെയുടെ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയര്‍ ജേഴ്‌സി അവതരിപ്പിച്ചു. സെലക്കാവോകളുടെ പുതിയ ജേഴ്‌സിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com