റെയ്‌നയുടെ റെക്കോര്‍ഡ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; രോഹിത്തിന് പരിക്കേറ്റില്ലായിരുന്നു എങ്കില്‍?

പരിശീലനത്തിനിടെ നേരിട്ട പരിക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് കിങ്‌സ് ഇലവനെതിരായ മത്സരത്തിന് ഇറങ്ങുവാനായില്ല
റെയ്‌നയുടെ റെക്കോര്‍ഡ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; രോഹിത്തിന് പരിക്കേറ്റില്ലായിരുന്നു എങ്കില്‍?

പരിശീലനത്തിനിടെ നേരിട്ട പരിക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് കിങ്‌സ് ഇലവനെതിരായ മത്സരത്തിന് ഇറങ്ങുവാനായില്ല. അതോടെ ഒരു അപൂര്‍വ റെക്കോര്‍ഡ് ആണ് രോഹിത്തിന് നഷ്ടമായത്. 

ഒരു ഐപിഎല്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുക എന്ന നേട്ടമാണ് രോഹിത്തിന്റെ കൈയില്‍ നിന്നും അകന്നുപോയത്. ഈ റെക്കോര്‍ഡ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയുടെ പേരിലാണ്(134 കളികള്‍). 

മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് ശര്‍മ തുടര്‍ച്ചയായി 133 മത്സരങ്ങള്‍ കളിച്ചു. കിങ്‌സ് ഇലവനെതിരെ കളിക്കുവാന്‍ ഇറങ്ങിയിരുന്നു എങ്കില്‍ റെയ്‌നയ്‌ക്കൊപ്പം രോഹിത്തിന് റെക്കോര്‍ഡ് പങ്കിടാമായിരുന്നു. രോഹിത്തിന് റെക്കോര്‍ഡ് നഷ്ടമായി എങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്റെ അഭാവത്തിലും ജയം ഉറപ്പിച്ചു. 

197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയെ നായകന്‍ പൊള്ളാര്‍ഡ് 31 പന്തില്‍ നിന്നും 83 റണ്‍സ് അടിച്ചെടുത്ത് ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടിയുള്ള ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും, രാഹുലിന്റെ സെഞ്ചുറിയും പാഴായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com