ഇനി ഭയക്കണം, പന്തിനെ ബേബിസിറ്ററാക്കുവാന്‍; ഇരയായത് ധവാന്റെ മകന്‍

ജയിച്ചു കയറിയതിന് പിന്നാലെ ഡല്‍ഹി താരം റിഷഭ് പന്ത് കുട്ടിയെ കളിപ്പിക്കുന്നത് കണ്ട് ഞെട്ടുകയുമാണ് ആരാധകര്‍
ഇനി ഭയക്കണം, പന്തിനെ ബേബിസിറ്ററാക്കുവാന്‍; ഇരയായത് ധവാന്റെ മകന്‍

സീസണില്‍ കരുത്തുക്കാട്ടി വന്ന കൊല്‍ക്കത്തയ്ക്ക് മുന്നില്‍ ജയം പിടിച്ചതിന്റെ ത്രില്ലിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ജയിച്ചു കയറിയതിന് പിന്നാലെ ഡല്‍ഹി താരം റിഷഭ് പന്ത് കുട്ടിയെ കളിപ്പിക്കുന്നത് കണ്ട് ഞെട്ടുകയുമാണ് ആരാധകര്‍. പന്തിനെ ബേബിസിറ്ററാക്കുവാന്‍ ആരുമൊന്ന് ഇനി ഭയക്കും. 

ശിഖര്‍ ധവാന്റെ മകനാണ് പന്തിന്റെ ഇരയായത്. പന്തിന്റെ പക്കല്‍ നിന്നും ഓടി മാറുവാന്‍ സൊറാവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊക്കിയെടുത്ത് കറക്കുകയാണ് പന്ത്. പന്തിന്റേയും ധവാന്റെ മകന്റേയും വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. പന്തിനെ ബേബിസിറ്ററാക്കുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കണം എന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. 

കളിയിലേക്ക് വരുമ്പോള്‍ 178 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് പന്തിന്റെ 46 റണ്‍സ് പ്രകടനം നിര്‍ണായകമായിരുന്നു. 31 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു പന്തിന്റെ കളി. 97 റണ്‍സ് എടുത്ത് ടീമിനെ ജയത്തിലേക്ക് എത്തിച്ചുവെങ്കിലും ധവാന് സെഞ്ചുറിയിലേക്ക് എത്തുവാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com