ലോകം കാണുകയാണ് പെണ്‍പടകളുടെ ഫുട്‌ബോള്‍ കളി; വനിതാ ഫുട്‌ബോളിന് ആരാധകര്‍ കൂടി വരുന്നു

28 വര്‍ഷങ്ങള്‍ക്കിപ്പുറം, ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 200 രാജ്യങ്ങളിലാണ് സംപ്രേഷണം ചെയ്യുക
ലോകം കാണുകയാണ് പെണ്‍പടകളുടെ ഫുട്‌ബോള്‍ കളി; വനിതാ ഫുട്‌ബോളിന് ആരാധകര്‍ കൂടി വരുന്നു

1991, ആദ്യ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നടന്ന വര്‍ഷം. അന്ന് ആതിഥേയരായ ചൈനയിലെ പ്രേഷകര്‍ക്ക് മാത്രമായിരുന്നു മത്സരങ്ങള്‍ ടെലിവിഷന്‍ കാണാന്‍ സാധിച്ചിരുന്നത്. 28 വര്‍ഷങ്ങള്‍ക്കിപ്പുറം, ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 200 രാജ്യങ്ങളിലാണ് സംപ്രേഷണം ചെയ്യുക. 

200 രാജ്യങ്ങളിലായി നൂറ് കോടി പ്രേഷകരെയാണ് ഫിഫ ലക്ഷ്യം വയ്ക്കുന്നത്. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂലൈ ഏഴിന് അവസാനിക്കും. പുരുഷ ഫുട്‌ബോള്‍ ടീമിന്റെ നിഴലില്‍ നിന്നും വനിതാ ഫുട്‌ബോളിനെ ഉയര്‍ത്തിക്കൊണ്ടു വരിക കൂടിയാണ് ഇതിലൂടെ ഫിഫ ലക്ഷ്യം വയ്ക്കുന്നത്. 

ദേശീയ വനിതാ ഫുട്‌ബോള്‍ ടീം മികവ് പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ടെലിവിഷനില്‍ തങ്ങളുടെ ടീമിന്റെ കളി സംപ്രേഷണം ചെയ്യുവാനുള്ള പ്രവണത കൂടി വരുന്നുണ്ട്. ഫുട്‌ബോള്‍ വിദഗ്ധരായും, കമന്റേറ്ററായും വനിതകളുടെ സാന്നിധ്യവും കൂടി വരുന്നു. കളി കാണുന്ന പ്രേഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മൂന്ന് വട്ടം ലോക ചാമ്പ്യനും, നാല് വട്ടം ഒളിംപിക്‌സ് ചാമ്പ്യനുമായ അമേരിക്കയുടെ 2015 ലോകകപ്പ് ഫൈനലില്‍ ജപ്പാനെതിരായ മത്സരം കണ്ടത് 2.7 കോടി അമേരിക്കക്കാരാണ്. 2011ലെ ലോകകപ്പിലും, 2012 ലണ്ടന്‍ ഒളിംപിക്‌സിലും ജപ്പാന്റെ കളി കണ്ടത് ജപ്പാനിലെ ടെലിവിഷന്‍ പ്രേഷകരില്‍ 30 ശതമാനത്തോളം പേരാണ്. വനിതാ ഫുട്‌ബോളില്‍ ശക്തരായ ജര്‍മനിയുടെ മത്സരങ്ങള്‍ എല്ലാം തന്നെ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. 

ബ്രസീല്‍ തങ്ങളുടെ വനിതാ ടീമിന്റെ ലോകകപ്പ് മത്സരങ്ങളെല്ലാം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്യുവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം മെയില്‍ ബ്രസീല്‍ വനിതകള്‍ തങ്ങളുടെ കോപ്പ അമേരിക്ക കിരീട നേട്ടം ഏഴിലേക്ക് എത്തിച്ചപ്പോഴും, മാര്‍ട്ട ആറ് വട്ടം ലോക വനിതാ ഫുട്‌ബോള്‍ താരമായപ്പോഴും ബ്രസീല്‍ ടിവി ചാനലുകള്‍ ടീമിന്റെ മത്സരം ടെലികാസ്റ്റ് ചെയ്യുവാന്‍ തയ്യാറായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com